‘ഈദ് ഫിയസ്റ്റ’ സംഘടിപ്പിച്ചു
text_fieldsരിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച ഈദ് ഫിയസ്റ്റ ഈദ് ആഘോഷത്തിൽ നിന്ന്
ദമ്മാം: രിസാല സ്റ്റഡി സർക്കിൾ ദമ്മാം സോണിന് കീഴിൽ ‘ഈദ് ഫിയസ്റ്റ’ എന്ന പേരിൽ ഈദാഘോഷം സംഘടിപ്പിച്ചു. ആർ.എസ്.സി ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗം ഷഫീഖ് ജൗഹരി കൊല്ലം ഉദ്ഘാടനം ചെയ്തു.
ഐ.സി.എഫ് ദമ്മാം സെൻട്രൽ ജനറൽ സെക്രട്ടറി അബ്ബാസ് തെന്നല ഈദ് സന്ദേശ പ്രഭാഷണം നടത്തി. ടേബിൾ ടെന്നീസ്, ഷൂട്ടൗട്ട്, ടഗ് ഓഫ് വാർ, മോക് ഇൻറർവ്യൂ, സ്പിരിച്വൽ ടോക്ക്, ഫാമിലി ഗാതറിങ്ങ് വോളിബാൾ, ഹാപ്പിപൂൾ തുടങ്ങിയ വിവിധ പരിപാടികൾ ഈദ് ഫിയസ്റ്റയുടെ ഭാഗമായി നടന്നു. ദമ്മാം സോണിെൻറ കീഴിലുള്ള സിറ്റി, മദീനത്തുൽ ഉമ്മാൽ, ടൊയോട്ട, അൽ റബി, അൽ ബാദിയ, ഖത്വീഫ്, റഹീമ, നയൻറിവൺ എന്നീ സെക്ടറുകളിലെ പ്രവർത്തകരാണ് ഈദ് ഫിയസ്റ്റയിൽ പങ്കാളികളായത്. റിയാസ് സഖാഫി അധ്യക്ഷത വഹിച്ചു.
അബ്ദുൽ ഹകീം പൂവാർ, അൻസാർ അഹ്സനി പൊന്നാനി, ജംഷീർ കൊണ്ടോട്ടി, റെംജു റഹ്മാൻ കായംകുളം, താജ് ആറാട്ടുപുഴ, സ്വബൂർ കണ്ണൂർ, സഗീർ പറവൂർ, നബീൽ കണ്ണൂർ, ബഷീർ വയനാട് എന്നിവർ നേതൃത്വം നൽകി. ജിഷാദ് ജാഫർ സ്വാഗതവും ആഷിഖ് ആലപ്പുഴ നന്ദിയും പറഞ്ഞു.

