ദവാദ്മിയിൽ ഈദ് ഫെസ്റ്റ് അരങ്ങേറി
text_fieldsകെ.എം.സി.സി ദവാദ്മി സെൻട്രൽ കമ്മിറ്റി ഈദ് ഫെസ്റ്റിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റ് ജേതാക്കൾ
ദവാദ്മി: ചെറിയ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി കെ.എം.സി.സി ദവാദ്മി സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ ഈദ് ഫെസ്റ്റും ഫുട്ബാൾ ടൂർണമെന്റും നടന്നു. മാസിൽ റോഡിലെ അൽ ധീര സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ ക്രിക്കറ്റ് ബാൾ ഔട്ട്, വടം വലി, ഫുട്ബാൾ ഷൂട്ടൗട്ട് തുടങ്ങി വിവിധയിനം മത്സരങ്ങൾ നടന്നു. കൂടാതെ ഫാമിലികൾക്കായി സംഘടിപ്പിച്ച മെഹന്തി മത്സരം ഏറെ ശ്രദ്ധേയമായി. വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഫുട്ബാൾ മത്സരത്തിൽ ദവാദ്മിയിലെ പ്രമുഖ സ്ഥാപനങ്ങൾ സ്പോൺസർ ചെയ്ത വിവിധ ടീമുകൾ മാറ്റുരച്ചു. ഫെസ്റ്റിനോടനുബന്ധിച്ചു നടന്ന ഉദ്ഘാടന ചടങ്ങിൽ സിദ്ധീഖ് കൊടിഞ്ഞി അധ്യക്ഷതവഹിച്ചു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ റഊഫ് ഹുദവി ഉദ്ഘാടനം നിർവഹിച്ചു. നാസർ താഴേക്കോട്, മുസ്തഫ വയനാട്, സലീം മുംതാസ് ടെക്സ്, സിദ്ധീഖ് മാക്സ്വെൽ, നാസർ ജസീറ ടെക്സ്, റഹീം ഹന ഫിഷ് തുടങ്ങിയവർ സംസാരിച്ചു. സൈനുദ്ദീൻ ചമ്രവട്ടം സ്വാഗതവും ഷെഫീഖ് പഴമള്ളൂർ നന്ദിയും പറഞ്ഞു. കോഓഡിനേറ്റർ ഫിറോസ് ഖാൻ മറാമി, ഫൈസൽ പാലമഠത്തിൽ, ഷാക്കിർ കണ്ണൂർ, ഫിറോസ് കണ്ണൂർ, ഇല്യാസ് കളപാട്ടിൽ, ഫഹദുൽ ഹഖ്, ഹമീദ് വെള്ളില, അലി മങ്കട, ഷാജി കായംകുളം, ഹാരിസ് പാലമഠത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

