കോഴിക്കോട് തെക്കേപുറം കൂട്ടായ്മ ദമ്മാമിൽ ഈദ് കുടുംബ സംഗമം സംഘടിപ്പിച്ചു
text_fieldsകോഴിക്കോട് തെക്കേപുറം കൂട്ടായ്മ ദമ്മാമിൽ സംഘടിപ്പിച്ച ഈദ് കുടുംബ സംഗമം
ദമ്മാം: കോഴിക്കോട് തെക്കേപുറം കൂട്ടായ്മ ദമ്മാമിൽ വിപുലമായ രീതിയിൽ ഈദ് കുടുംബ സംഗമം സംഘടിപ്പിച്ചു. ദമ്മാം സുൽത്താൻ ഹാളിൽ നടന്ന സംഗമത്തിൽ കുടുംബിനികളും കുട്ടികളുമടക്കം ആയിരത്തി ഒരുന്നൂറിലധികം പേർ പങ്കെടുത്തു. വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിൽ മോചനത്തിനായി കാത്തിരിക്കുന്ന അബ്ദുറഹീം സഹായ നിധിയിലേക്ക് അംഗങ്ങൾ ഉദാരമായി സംഭാവന നൽകി. പരിപാടിയിൽ വെച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സാബിത് ജലീൽ, ബിച്ചു, കോയസ്സൻ, പി. ടി. റഫീഖ്, ഗസ്സാലി, ഹംദാൻ, ഇർഫാൻ, സഈദ്, നാഷി അമ്മാൻ, ഇഹ്തിഷാം, പി.പി. അലി എന്നിവർ നേതൃത്വം നൽകി. അൽത്താഫ് മുനീർ, ആദം ഒജി എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

