റിയാദിൽ മിഠായിത്തെരുവിെൻറ തനിമയൊരുക്കി ‘പെരുന്നാൾ രാവ്’
text_fields1. കോഴിക്കോടൻസ് ‘പെരുന്നാൾരാവി’ൽ പുനരാവിഷ്കരിച്ച ‘മിഠായിത്തെരുവ്’ ബഷീർ പാരഗൺ ഉദ്ഘാടനം ചെയ്യുന്നു, 2. ‘പെരുന്നാൾരാവി’ലെ കാഴ്ച
റിയാദ്: കോഴിക്കോട്ടുകാരുടെ അഭിമാനമായ മിഠായിത്തെരുവും പഴയകാല ഗൃഹാതുര ഓർമകൾ ഉണർത്തുന്ന പെരുന്നാൾ രാവും പ്രവാസഭൂമിയിൽ പുനരാവിഷ്കരിച്ച് റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ ‘കോഴിക്കോടൻസ്’. മാസപ്പിറവി അറിയിപ്പ്, തക്ബീർ ധ്വനികൾ, തയ്യൽക്കടകളിലെ തിരക്ക്, മൈലാഞ്ചിയിടൽ, പെരുന്നാൾ വിപണി എന്നിവയെല്ലാം ഒട്ടും തനിമ ചോരാതെ ഇവിടെ പുനർസൃഷ്ടിക്കപ്പെട്ടു.
വർഷങ്ങളായി മിഠായിത്തെരുവിലുള്ള പഴയകാല കടകളുടെ പേരുകളിലാണ് ഹലുവ, ചെരുപ്പ്, ഫാൻസി, വസ്ത്രങ്ങൾ എന്നിവയുടെ കൗണ്ടറുകൾ ഒരുക്കിയത്. കൂടാതെ തയ്യൽക്കട, തൈല-ഐസ് കച്ചവടങ്ങൾ, ചുമട്ടുതൊഴിലാളികൾ, തെരുവ് ഗായകർ, ഉന്തുവണ്ടി-തട്ടുകടകൾ, സിനിമാ ടാക്കീസ് എന്നിവയും അണിനിരന്നു. മാർക്കറ്റിലെ സ്വാഭാവിക തർക്കങ്ങളും പോലീസിെൻറ ഇടപെടലും വരെ നാടകീയമായി പുനരാവിഷ്കരിച്ച ചടങ്ങിൽ പൂത്തിരി, പടക്കങ്ങൾ, ഒപ്പന, ഡാൻസ്, ഗാനമേള എന്നിവ പെരുന്നാൾ രാവിനെ വർണാഭമാക്കി.
ലുഹ ഗ്രൂപ്പ് ചെയർമാൻ ബഷീർ പാരഗൺ ‘മിഠായിത്തെരുവ്’ സന്ദർശകർക്കായി തുറന്നുകൊടുത്തു. ചീഫ് ഓർഗനൈസർ കെ.സി. ഷാജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വി.കെ.കെ. അബ്ബാസ്, മൈമൂന ടീച്ചർ, മുനീബ് പാഴൂർ, ഹർഷദ് ഫറോക്ക്, സഹീർ മുഹ്‌യുദ്ധീൻ, റാഫി കൊയിലാണ്ടി, കബീർ നല്ലളം, അനിൽ മാവൂർ, നിഹാദ് അൻവർ, മുഹമ്മദ് ഷാഹിൻ, അബ്ദുൽ റഷീദ് പൂനൂർ, അൻസാർ കൊടുവള്ളി, മുഹമ്മദ് ആഷിഫ്, നിസാം ചെറുവാടി, സി.ടി. സഫറുള്ള എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഫൈസൽ പാഴൂർ, മുസ്തഫ നെല്ലിക്കപ്പറമ്പ്, സാദിഖ് കക്കാട്, ദിൽഷാദ് ചെറുവാടി, മുംതാസ് ഷാജു, സജീറ ഹർഷദ്, സുമിത മുഹ്‌യുദ്ധീൻ, ഷാലിമ റാഫി, ഫിജിന കബീർ, ഷെറിൻ റംഷി, നൈന ഷമീജ്, ആമിന ഷാഹിൻ, നിതാശ നിഹാദ്, ശരീഫ ഫൈസൽ, രജനി അനിൽ, ഹാഷിറ അൻസാർ, സൽമ ഫാസിൽ, ഫൗസിയ റഷീദ്, ലുലു സുഹാസ്, ഹസ്‌ന ഷമീം, മാഷിദ മുനീബ്, ഹർഷീന നൗഫൽ, ഫസ്‌ന വാവാട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

