ത്യാഗസ്മരണയിൽ സൗദിയിലെങ്ങും ബലിപെരുന്നാൾ ആഘോഷിച്ചു
text_fieldsജിദ്ദ: പ്രവാചകൻ ഇബ്രാഹീമിെൻറ ത്യാഗസ്മരണയിൽ സൗദിയിലെങ്ങും ബലിപെരുന്നാൾ ആഘോഷിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളിലെ പള്ളികളിലും ഇൗദ് ഗാഹുകളിലും നടന്ന പെരുന്നാൾ നമസ്കാരത്തിൽ സ്വദേശികളും വിദേശികളായ താമസക്കാരും അതത് മേഖലാ ഗവർണർമാരുമടക്കം ആയിരങ്ങൾ സംബന്ധിച്ചു. പുതുവസ്ത്രമണിഞ്ഞ് തക്ബീർ ചൊല്ലി സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ അതിരാവിലെ മുതൽ ഇൗദ്ഗാഹുകളിലെത്തിയിരുന്നു. നമസ്കാര ശേഷം അവർ ഹസ്തദാനം നടത്തി പരസ്പരം ഇൗദാശംസകൾ കൈമാറി. ത്യാഗത്തിെൻറയും സമർപ്പണത്തിെൻറയും മകുടോദാഹരണമായ ഇബ്രാഹിം പാത പിന്തുടരാൻ വിശ്വാസികളെ പള്ളി ഇമാമുമാർ ഉദ്ബോധിപ്പിച്ചു.
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ മക്കയിലെ മസ്ജിദുൽ ഹറാമിൽ നടന്ന ഇൗദ് നമസ്കാരത്തിനും ഖുതുബക്കും ഇമാം ശൈഖ് ഡോ. യാസർ ബിൻ റാഷിദ് അൽദോസരി നേതൃത്വം നൽകി. ബലിപെരുന്നാൾ ത്യാഗത്തിന്‍റെയും വീണ്ടെടുപ്പിെൻറയും ദിവസമാണ്. സന്തോഷത്തിെൻറയും ശാന്തതയുടെയും ദിനമാണ്. സ്വർഗത്തിെൻറ നാഥനിൽ നിന്നുള്ള പ്രതിഫലത്തിെൻറ ദിവസമാണെന്നും ഇമാം തെൻറ പ്രസംഗത്തിൽ പറഞ്ഞു. ബലിയുടെ ദിനം കൂടിയാണ്.
അത് ഇസ്ലാമിക ആചാരവും ഇബ്രാഹിമിെൻറ മാർഗവും മുഹമ്മദിെൻറ ചര്യയുമാണെന്നും ഹറം ഇമാം പറഞ്ഞു. വിശ്വാസികളെ, നിങ്ങൾ ദൈവത്തെ ഭയപ്പെട്ട് ജീവിക്കുക. എന്തെന്നാൽ അത് ഏറ്റവും ശക്തവും മികച്ചതും നീതിയുമാണ്. നിലവിലുള്ളതിൽ വെച്ചേറ്റവും മികച്ചതും മനോഹരവുമായ വസ്ത്രവുമാണ്. അന്ത്യദിനത്തിലൊരു നിക്ഷേപമാണ്. ഹജ്ജിനായി എത്തിയ എല്ലാവരെയും അഭിനന്ദിക്കുന്നു. അറഫയിൽ നിൽക്കാനും മുസ്ദലിഫയിൽ രാപാർക്കാനും പിന്നീട് മിനയിലെത്താനും ദൈവം നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. ഇനിയുള്ള ‘തശ്രീഖി’െൻറ ദിവസങ്ങളിൽ ദൈവകൽപനകൾ അനുസരിച്ചും പ്രവാചകചര്യകൾ പിന്തുടർന്നും മിനയിൽ രാപാർത്ത് ദൈവസ്മരണകളും പ്രാർഥനകളും അധികരിപ്പിച്ച് കഴിയണമെന്നും ഹറം ഇമാം തീർഥാടകരോട് ആഹ്വാനം ചെയ്തു.
ഹജ്ജ് കർമങ്ങൾ ഏകദൈവ വിശ്വാസത്തിെൻറ വേരുകളെ അടിയുറപ്പിച്ച നിർത്തുകയും ബഹുദൈവാരാധനയുടെയും നിന്ദയുടെയും എല്ലാ അശുദ്ധിയിൽനിന്നും ഹൃദയങ്ങളെയും പ്രവൃത്തികളെയും വാക്കുകളെയും ശുദ്ധീകരിക്കുകയുമാണ്. അതിെൻറ മുദ്രാവാക്യമായ ‘തൽബിയത്’ അതാണ് ഉണർത്തുന്നത്. പ്രവാചകെൻറ മാർഗനിർദേശത്തോടുള്ള ഉടമ്പടി പുതുക്കൽ കൂടിയാണത്. ബഹുമാനം, സമർപ്പണം, അനുകരണവുമാണ്. മുസ്ലിംകൾങ്ങൾക്കിടയിൽ ഐക്യവും സമത്വവും കൈവരിക്കലാണ്, മനുഷ്യാവകാശങ്ങൾ സംരക്ഷിക്കലാണ്, സ്ത്രീകളെ ബഹുമാനിക്കുകയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യലാണെന്നും ഹറം ഇമാം പ്രസംഗത്തിൽ പറഞ്ഞു.
മദീനയിലെ മസ്ജിദുന്നബവിയിൽ നടന്ന പെരുന്നാൾ നമസ്കാരത്തിൽ മേലഖ ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ അടക്കം പതിനായിരങ്ങൾ പെങ്കടുത്തു. ഇമാം ഡോ. ഹുസൈൻ ബിൻ അബ്ദുൽ അസീസ് അലുശൈഖ് നമസ്കാരത്തിന് നേതൃത്വം നൽകി. ദൈവദാസന്മാരേ, എല്ലാവർക്ക് ഈദ് മുബാറക്, ദൈവം നമ്മുടെ ദിവസങ്ങൾ സന്തോഷകരമാക്കെട്ട. ഇസ്‌ലാമിലെ ഈദ് ഹൃദയങ്ങൾക്കുള്ള വിനോദവും ആത്മാക്കളുടെ സന്തോഷവുമാണ്.
ഹൃദയങ്ങളെ കൂടുതൽ അടുപ്പിക്കുകയും ഇസ്‌ലാം മതവിശ്വാസികൾക്കിടയിൽ സ്‌നേഹവും വാത്സല്യവും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈദിെൻറ ലക്ഷ്യങ്ങളിലൊന്ന്. എല്ലാവർക്കും സലാമും അഭിനന്ദനങ്ങളും കൈമാറുക. അവർക്കു വേണ്ടി പ്രാർഥിക്കുക, പരസ്പരം തമാശയും വിശാലതയും പരത്തുക, പുഞ്ചിരിയും വിനയവും കാണിക്കുക. ഔദാര്യം, ക്ഷമ, സഹിഷ്ണുത, വിനയം, വിട്ടുവീഴ്ച എന്നീ നല്ല ഗുണങ്ങളും മനോഹരമായ സ്വഭാവങ്ങളും നേടിയെടുക്കുക. ഇതിനെല്ലാമുള്ള അവസരം കൂടിയാണ് ഇൗദ് എന്നും മസ്ജിദുന്നബവി ഇമാം പറഞ്ഞു.
റിയാദ് ഇമാം തുർക്കി ബിൻ അബ്ദുല്ല ഗ്രാൻഡ് മോസ്കിൽ നടന്ന പെരുന്നാൾ നമസ്കാരത്തിൽ ഗവർണർ ഫൈസൽ ബിൻ ബന്ദർ അൽ സഊദ് പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

