Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെർമിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ചു, ഈജിപ്ഷ്യൻ ഡ്രൈവറും സംഘവും പിടിയിൽ
text_fieldsbookmark_border
ഹജ്ജ് പെർമിറ്റില്ലാതെ മക്കയിലേക്ക് കടക്കാൻ ശ്രമിച്ച്
പിടിയിലായവർ
മക്ക: ഹജ്ജ് ചട്ടങ്ങൾ ലംഘിച്ച് 22 പ്രവാസികളെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച ഈജിപ്ഷ്യൻ പൗരനും ഒപ്പമുണ്ടായിരുന്നവരും പിടിയിൽ. ഡ്രൈവറായ ഇയാൾ ബസിലാണ് ഹജ്ജ് പെർമിറ്റ് ഇല്ലാത്തവരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ചത്. ഹജ്ജ് സുരക്ഷാസേനയാണ് ബസിൽ വന്നവരേയും ഡ്രൈവറേയും അറസ്റ്റ് ചെയ്തത്.
ശിക്ഷാനടപടികൾക്കായി ഇവരെ ബന്ധപ്പെട്ട സമിതിയിലേക്ക് റഫർ ചെയ്തു. പെർമിറ്റ് ഇല്ലാതെ ഹജ്ജ് നിർവഹിക്കാൻ ശ്രമിച്ചാൽ 20,000 റിയാലും ചട്ടങ്ങൾ ലംഘിച്ച് ആളുകളെ മക്കയിലേക്ക് കടത്താൻ ശ്രമിച്ചാൽ ഒരു ലക്ഷം റിയാലുമാണ് പിഴയെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

