ഇൗജിപ്ത് പ്രസിഡൻറിന് റിയാദില്‍ രാജകീയസ്വീകരണം
text_fieldsറിയാദ്:സൗദിയില്‍ ഒൗദ്യോഗിക സന്ദര്‍ശനത്തിന് ഞായറാഴ്ച റിയാദിലെത്തിയ ഈജിപ്ത് പ്രസിഡൻറ് അബ്ദുല്‍ ഫത്താഹ് സീസിക്കും സംഘത്തിനും റിയാദിൽ രാജകീയ സ്വീകരണം. റിയാദ് എയര്‍ബേസ് വിമാനത്താവളത്തില്‍ പ്രസിഡൻറിനെ സ്വീകരിക്കാന്‍ സല്‍മാന്‍ രാജാവ് നേരിട്ട് എത്തി.
സ്വീകരണ ചടങ്ങുകള്‍ക്ക് ശേഷം അല്‍യമാമ കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചും മേഖലയിലെ രഷ്ട്രീയ, സുരക്ഷ വിഷയങ്ങളും ചര്‍ച്ച ചെയ്തതായി ഒൗദ്യോഗിക വാര്‍ത്ത ഏജന്‍സി അറിയിച്ചു.
ഇറാെൻറ മേഖലയിലെ ഇടപെടല്‍, യമനില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ഈജിപ്ത് കൂടി പങ്കാളിത്തം വഹിക്കുന്ന സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ ദൗത്യം, സിറിയ, ഇറാഖ്, ഫലസ്തീന്‍ വിഷയങ്ങളും ചര്‍ച്ചയില്‍ വിഷയമായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍, റിയാദ് ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്‍ദര്‍, നാഷനല്‍ ഗാര്‍ഡ് മന്ത്രി അമീര്‍ മുത്ഇബ് ബിന്‍ അബ്ദുല്ല, മുന്‍ധനകാര്യ മന്ത്രി ഡോ.ഇബ്രാഹീം അല്‍അസ്സാഫ്, വിദേശകാര്യ മന്ത്രി ആദില്‍ ബിന്‍ അഹമദ് അല്‍ജുബൈര്‍, ഈജിപ്തിലെ സൗദി അംബാസഡര്‍ തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു. ഈജിപ്ത് പ്രസിഡൻറിനെ അനുഗമിക്കുന്ന വിദേശകാര്യ മന്ത്രി സാമിഹ് ശുക്രി, ഊർജ, വൈദ്യുതി മന്ത്രി ഡോ. മുഹമ്മദ് ശാകിര്‍, വാണിജ്യ, വ്യവസായ മന്ത്രി എഞ്ചി. തിരിഖ് ഖാബീല്‍, രഹസ്യാന്വേഷണവിഭാഗം മേധാവി ഖാലിദ് ഫൗസി, സൈനിക ഉപദേശ്ടാവ് അബ്ദുല്‍ മുന്‍ഇം, റിയാദിലെ ഈജിപ്ത് അംബാസഡര്‍ നാസിര്‍ ഹംദി തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
