Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗ​ൾ​ഫ്​ പ്ര​തി​സ​ന്ധി...

ഗ​ൾ​ഫ്​ പ്ര​തി​സ​ന്ധി പ​രി​ഹാ​ര ശ്ര​മം: കുവൈത്ത്​, അമേരിക്കൻ ഇടപെടലുകളെ പ്രകീർത്തിച്ച്​​ സൗദി വിദേശകാര്യ മന്ത്രി

text_fields
bookmark_border
ഗ​ൾ​ഫ്​ പ്ര​തി​സ​ന്ധി പ​രി​ഹാ​ര ശ്ര​മം: കുവൈത്ത്​, അമേരിക്കൻ ഇടപെടലുകളെ പ്രകീർത്തിച്ച്​​ സൗദി വിദേശകാര്യ മന്ത്രി
cancel
camera_alt

സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ

ജി​ദ്ദ: ഗ​ൾ​ഫ്​ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ സ​ഹോ​ദ​ര രാ​ജ്യ​മാ​യ കു​വൈ​ത്ത്​ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ സൗ​ദി അ​റേ​ബ്യ വ​ള​രെ​യ​ധി​കം വി​ല​മ​തി​ക്കു​ന്നു​വെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ പ​റ​ഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ്​ ഇ​ക്കാ​ര്യം വി​ദേ​ശ​കാ​ര്യ മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​ക്കാ​ര്യ​ത്തി​ൽ അ​മേ​രി​ക്ക ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്കും ഞ​ങ്ങ​ൾ ന​ന്ദി പ​റ​യു​ന്നു. മേ​ഖ​ല​യു​ടെ നേ​ട്ട​ത്തി​നും ന​ന്മ​ക്കും​വേ​ണ്ടി ശ്ര​മ​ങ്ങ​ൾ വി​ജ​യി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ഗ​ൾ​ഫി​െൻറ​യും അ​റ​ബ്​ ലോ​ക​ത്തി​െൻറ​​യും സ്ഥി​ര​ത​യും െഎ​ക്യ​വും ​യാ​ഥാ​ർ​ഥ്യ​മാ​കാ​നും ഗ​ൾ​ഫ്​ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നു​മാ​യി അ​ടു​ത്തി​ടെ ന​ട​ത്തി​യ അ​നു​ര​ഞ്​​ജ​ന ച​ർ​ച്ച​ക​ൾ ഫ​ല​പ്ര​ദ​മെ​ന്ന് കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ​ശൈ​ഖ്​ ഡോ. ​അ​ഹ്​​മ​ദ്​ നാ​സ്വി​ർ മു​ഹ​മ്മ​ദ്​ അ​ൽ​സ​ബാ​ഹ്​ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഗ​ൾ​ഫ്​ പ്ര​തി​സ​ന്ധി സം​ബ​ന്ധി​ച്ച കാ​ഴ്​​ച​പ്പാ​ടു​ക​ളി​ലെ വി​ട​വ്​ നി​ക​ത്തു​ന്ന​തി​ന്​ കു​വൈ​ത്ത്​ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ച്​ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ ട്വീ​റ്റ്.

നേ​ര​ത്തേ ശൈ​ഖ്​ സ​ബാ​ഹ്​ അ​ഹ്​​മ​ദ്​ അ​ൽ​ജാ​ബി​ർ അ​ൽ​സ്വ​ബാ​ഹ്​ ന​ട​ത്തി​യ അ​നു​ര​ഞ്​​ജ​ന ശ്ര​മ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യെ​ന്നോ​ണം നി​ല​വി​ലെ കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ഹ്​​മ്മ​ദ്​​ അ​ൽ​ജാ​ബി​ർ അ​ൽ​സ്വ​ബാ​ഹും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പും ഗ​ൾ​ഫ്​ പ്ര​തി​സ​ന്ധി​ പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്നും ക​ഴി​ഞ്ഞ കാ​ല​യ​ള​വി​ൽ ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ ഫ​ല​പ്ര​ദ​മാ​യി​രു​ന്നു​വെ​ന്നു​മു​ള്ള കു​വൈ​ത്ത്​​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ പ്ര​സ്​​താ​വ​ന കു​വൈ​ത്ത്​ ടെ​ലി​വി​ഷ​ൻ പു​റ​ത്തു​വി​ട്ടി​രു​ന്നു. എ​ല്ലാ വി​ഭാ​ഗ​വും ഗ​ൾ​ഫ്, അ​റ​ബ്​ ​െഎ​ക്യ​വും സ്ഥി​ര​ത​യു​മു​ണ്ടാ​കാ​ൻ താ​ൽ​പ​ര്യം കാ​ട്ടി​യ​താ​യും അ​ന്തി​മ ക​രാ​റി​ലെ​ത്തി​യാ​ൽ ​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലെ െഎ​ക്യ​വും സ്ഥി​ര​ത​യും യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടൊ​പ്പം ജ​ന​ങ്ങ​ൾ​ക്ക്​ ന​ന്മ​ക​ൾ കൈ​വ​രി​ക്കാ​നാ​കു​മെ​ന്നും പ്ര​സ്​​താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

കു​വൈ​ത്ത്​ സ്​​റ്റേ​റ്റ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ പ്ര​സ്​​താ​വ​ന​യെ ഗ​ൾ​ഫ്, അ​റ​ബ്​ രാ​ജ്യ സ​ഹ​ക​ര​ണ സ​മി​തി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​നാ​ഇ​ഫ്​ ഫ​ലാ​ഹ്​ മു​ബാ​റ​ക്​ അ​ൽ​ഹ​ജ്​​റ​ഫും സ്വാ​ഗ​തം ചെ​യ്​​തു. മ​ന്ത്രി​യു​ടെ പ്ര​സ​താ​വ​ന ഗ​ൾ​ഫ്​ സ​ഹ​ക​ര​ണ കൗ​ൺ​സി​ലി​െൻറ ശ​ക്തി, സ​മ​ന്വ​യം, എ​ല്ലാ പ്ര​തി​ബ​ന്ധ​ങ്ങ​ളെ​യും വെ​ല്ലു​വി​ളി​ക​ളെ​യും മ​റി​ക​ട​ക്കാ​നു​ള്ള ക​ഴി​വ്​ എ​ന്നി​വ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണെ​ന്ന്​ ഗ​ൾ​ഫ്​ സ​ഹ​ക​ര​ണ സ​മി​തി സെ​ക്ര​ട്ട​റി ജ​​ന​റ​ൽ പ​റ​ഞ്ഞു. മേ​ഖ​ല​യി​ൽ സ്ഥി​ര​ത​യും സ​മാ​ധാ​ന​വു പു​രോ​ഗ​തി​യും വ​ള​ർ​ച്ച​യു​മു​ണ്ടാ​കാ​ൻ ജി.​സി.​സി അം​ഗ രാ​ജ്യ​ങ്ങ​ളി​ലെ ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ ന​ട​ത്തു​ന്ന ​ശ്ര​മ​ങ്ങ​ൾ​ക്ക്​ ന​ന്ദി പ​റ​ഞ്ഞു. ഗ​ൾ​ഫ്​ രാ​ഷ്​​ട്ര​ങ്ങ​ളു​ടെ ഭാ​വി​യി​ലേ​ക്ക്​ ക്രി​യാ​ത്മ​ക​മാ​യി നോ​ക്ക​ണ​മെ​ന്നും ത​ർ​ക്ക​ങ്ങ​ൾ ഇ​ള​ക്കി​വി​ടു​ന്ന​തി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നും ഗ​ൾ​ഫ്​ ജ​ന​ത​യോ​ടും മാ​ധ്യ​മ​ങ്ങ​ളോ​ടും നി​ർ​ദേ​ശി​ച്ചു. കൗ​ൺ​സി​ലി​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ ​െഎ​ക്യ​ത്തെ ശ​ക്തി​പ്പെ​ടു​ത്താ​നും പി​ന്തു​ണ ന​ൽ​കാ​നും വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​നും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf crisisSaudi Foreign MinisterKuwait news
Next Story