തീർഥാടകരുടെ അനുഭവം സമ്പന്നമാക്കാൻ പരിപാടി -ഡോ. അബ്ദുറഹ്മാൻ അൽസുദൈസ്
text_fieldsഡോ. അബ്ദുറഹ്മാൻ അൽസുദൈസ്
മക്ക: ‘തീർഥാടകർക്ക് അവബോധമുണ്ടാക്കൽ ജീവനക്കാർക്ക് അഭിമാനം’ എന്ന സംരംഭം റമദാനിൽ ഹറമിലെത്തുന്ന തീർഥാടകരുടെ അനുഭവം സമ്പന്നമാക്കാനുള്ള ഏറ്റവും വലുതായ സംരംഭങ്ങളിലൊന്നാണെന്ന് ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു.
റമദാൻ അവസാന പത്തിൽ മക്കയിലെത്തുന്ന തീർഥാടകരെ ബോധവത്കരിക്കുന്നതിനുള്ള പദ്ധതിയാണിത്. തീർഥാടകർക്ക് സേവനങ്ങൾ നൽകാനും അവരുടെ വിശ്വാസയാത്ര മെച്ചപ്പെടുത്താനുമാണ്.
ദൈവിക ഭവനം സന്ദർശിക്കുന്നവരുടെ ബോധവത്കരണവും അനുഭവസമ്പത്തും മതനേതൃത്വത്തെ സംബന്ധിച്ചിടത്തോളം മഹത്തായ കടമയും മഹത്തായ അഭിമാനവുമാണ്. മതപരമായ പ്രത്യേകതകൾക്കും അതിന്റെ തത്ത്വങ്ങളുടെയും സുപ്രധാന അടിത്തറയാണ്. ഹറമിൽ വരുന്നവരുടെ മതപരമായ അനുഭവം സമ്പന്നമാക്കാനും ഭക്തിനിർഭരമായ അന്തരീക്ഷം സൃഷ്ടിക്കാനുമാണ് ഇങ്ങനെയൊരു പദ്ധതിയെന്നും പദ്ധതി ഉദ്ഘാടനം ചെയ്തു ഇരുഹറം മതകാര്യ മേധാവി പറഞ്ഞു.
ഭക്തിനിർഭരമായ സേവനങ്ങൾ നൽകാനും തീർഥാടകരുടെ വിശ്വാസാനുഭവം മെച്ചപ്പെടുത്തുന്നതിനും ഗുണപരമായ അവബോധവും മാർഗനിർദേശ പരിപാടികളും നൽകാനും ഈ സംരംഭം ലക്ഷ്യമിടുന്നു. അതോടൊപ്പം അവരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നൽകുന്നതിനും മതപരമായ അന്തരീക്ഷത്തിൽ ആചാരങ്ങൾ അനുഷ്ഠിക്കാൻ അവരെ പ്രാപ്തരാക്കുന്നതിനുമാണെന്നും ഇരുഹറം മതകാര്യ മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

