Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅപ്രത്യക്ഷനായ മലയാളി...

അപ്രത്യക്ഷനായ മലയാളി ഹജ്ജ്​ തീർഥാടകനെ കണ്ടെത്താൻ ഊർജിത ശ്രമം

text_fields
bookmark_border
അപ്രത്യക്ഷനായ മലയാളി ഹജ്ജ്​ തീർഥാടകനെ കണ്ടെത്താൻ ഊർജിത ശ്രമം
cancel
camera_alt

കാ​ണാ​താ​യ തീ​ർ​ഥാ​ട​ക​നെ ക​ണ്ടെ​ത്താ​ൻ കെ.​എം.​സി.​സി അ​റ​ബി​യി​ൽ ത​യാ​റാ​ക്കി പ്ര​ച​രി​പ്പി​ക്കു​ന്ന പോ​സ്​​റ്റ​ർ

മ​ക്ക: ഹ​ജ്ജ് ക​ർ​മം പൂ​ർ​ത്തി​യാ​ക്കി മ​ക്ക​യി​ലെ താ​മ​സ​സ്ഥ​ല​ത്ത്​ തി​രി​ച്ചെ​ത്തി​യ ശേ​ഷം കാ​ണാ​താ​യ മ​ല​യാ​ളി തീ​ർ​ഥാ​ട​ക​നെ ക​ണ്ടെ​ത്താ​ൻ ഊ​ർ​ജി​ത ശ്ര​മം. കേ​ര​ള​ത്തി​ൽ​നി​ന്ന്​ സ്വ​കാ​ര്യ ഹ​ജ്ജ് ഗ്രൂ​പ്പി​ന്​ കീ​ഴി​ൽ ഉ​മ്മ​യു​ടെ​യും ഭാ​ര്യ​യു​ടെ​യും കൂ​ടെ അ​വ​സാ​ന വി​മാ​ന​ത്തി​ൽ മ​ക്ക​യി​ൽ എ​ത്തി​യ വ​ളാ​ഞ്ചേ​രി പെ​ങ്ങ​ണൂ​ർ സ്വ​ദേ​ശി സി.​എ​ച്ച്. മൊ​യ്തീ​ൻ ച​ക്കു​ങ്ങ​ലി​നെ​​ക്കു​റി​ച്ചാ​ണ് (72) ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി ഒ​രു വി​വ​ര​വു​മി​ല്ലാ​ത്ത​ത്. ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി താ​മ​സ​സ്ഥ​ല​ത്ത് വി​ശ്ര​മി​ക്കു​ന്ന​തി​നി​ടെ കൂ​ടെ ഒ​രു രേ​ഖ​യും ക​രു​താ​തെ റൂ​മി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. ര​ണ്ടു ദി​വ​സ​ത്തി​ന്​ ശേ​ഷം മ​ക്ക​യി​ലെ നു​സ്ഹ ഭാ​ഗ​ത്ത് വെ​ച്ച് ഒ​രാ​ൾ ഇ​ദ്ദേ​ഹ​ത്തെ ക​ണ്ട​താ​യി പ​റ​യ​പ്പെ​ടു​ന്നു. ശേ​ഷം ഒ​രു വി​വ​ര​വു​മി​ല്ല.

ഓ​ർ​മ​ക്കു​റ​വും ചെ​റി​യ മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ളു​മു​ള്ള ഇ​ദ്ദേ​ഹ​ത്തെ ക​ണ്ടെ​ത്താ​നാ​യി മ​ക്ക​യി​ലെ കെ.​എം.​സി.​സി ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​തോ​ടെ കാ​ണാ​നി​ല്ലാ​ത്ത വി​വ​ര​വും ഇ​ദ്ദേ​ഹ​ത്തി​​ന്റെ ഫോ​ട്ടോ​യും ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​റും ന​ൽ​കി മ​ല​യാ​ളം, അ​റ​ബി, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ൽ പോ​സ്​​റ്റ​റു​ക​ൾ ത​യാ​റാ​ക്കി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലു​ക​ളും വ​ഴി വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ച്ചി​രി​ക്കു​ക​യാ​ണി​പ്പോ​ൾ.

ദീ​ർ​ഘ​കാ​ലം സൗ​ദി അ​റേ​ബ്യ​യി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന ഇ​ദ്ദേ​ഹം നേ​ര​ത്തെ സൗ​ദി​യി​ലെ വി​വി​ധ​സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. ഇ​ദ്ദേ​ഹ​ത്തെ കു​റി​ച്ച്​ എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ 0502336683, 0539209656 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missing casesaudi arabia
News Summary - Efforts are on to find the missing Malayali Hajj pilgrim
Next Story