Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്യാഭ്യാസ ഗുണനിലവാരം; സൗദിയുടെ പിന്തുണ വിലപ്പെട്ടത് -യുനെസ്കോ ആർ.സി.ക്യു.ഇ

text_fields
bookmark_border
വിദ്യാഭ്യാസ ഗുണനിലവാരം; സൗദിയുടെ പിന്തുണ വിലപ്പെട്ടത് -യുനെസ്കോ ആർ.സി.ക്യു.ഇ
cancel

ജുബൈൽ: യുനെസ്കോ റീജനൽ സെന്റർ ഫോർ ക്വാളിറ്റി ആൻഡ് എക്സലൻസ് ഇൻ എജുക്കേഷൻ (ആർ.സി.ക്യു.ഇ) പ്രവർത്തനങ്ങൾക്ക് സൗദിയുടെ പൂർണ പിന്തുണയുണ്ടെന്ന് ആർ.സി.ക്യു.ഇ ഡയറക്ടർ ജനറൽ ഡോ. അബ്ദുൽറഹ്മാൻ അൽമുദൈരിസ് വ്യക്തമാക്കി. ആർ.സി.ക്യു.ഇ സ്ഥാപിക്കുന്നതിനും അതിന്റെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനും വിദ്യാഭ്യാസ ഗുണനിലവാരത്തിലെ സവിശേഷ കേന്ദ്രമെന്ന നിലയിൽ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും സൗദിയുടെ പിന്തുണയും രക്ഷാകർതൃത്വവും സഹായിച്ചിട്ടുണ്ട്. സൗദി അറേബ്യ യുനെസ്കോയിൽ അംഗമായി 80 വർഷം പൂർത്തിയാക്കുന്ന ഈ വേളയിൽ, രാജ്യത്തിന്റെ നേതൃത്വം വിദ്യാഭ്യാസ മേഖലക്ക് നൽകിവരുന്ന ശക്തമായ പിന്തുണയും തുടർച്ചയായ ശ്രദ്ധയും എടുത്തുപറയേണ്ടതാണ്.

അറബ് മാതൃകയിലുള്ള ഗുണനിലവാര വികസനം, വിദ്യാഭ്യാസ ഗുണനിലവാരത്തിന്റെ ഭാവി മുൻകൂട്ടി കാണുന്നതിനുള്ള പരിപാടികൾ, അധ്യാപന രീതികളുടെ നിലവാരം ഉയർത്തൽ, വിദ്യാഭ്യാസ സൂചകങ്ങളും റീജിയണൽ ഡാറ്റ ഒബ്സർവേട്ടറിയും വികസിപ്പിക്കൽ, ആജീവനാന്ത വിദ്യാഭ്യാസം, ഹരിത വിദ്യാഭ്യാസം, പ്രതിസന്ധി ഘട്ടങ്ങളിലെ വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പാക്കൽ തുടങ്ങിയ വിവിധ തന്ത്രപ്രധാന മേഖലകളിൽ സെന്റർ നൽകിയ സംഭാവനകൾ വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അറബ് രാജ്യങ്ങളിലുടനീളം വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്താൻ സൗദി അറേബ്യ നടപ്പാക്കുന്ന പ്രധാന സംരംഭങ്ങളിലൊന്നാണ് യുനെസ്കോ റീജനൽ സെന്റർ ഫോർ ക്വാളിറ്റി ആൻഡ് എക്സലൻസ് ഇൻ എജുക്കേഷൻ. വിദ്യാഭ്യാസ നയങ്ങളും രീതികളും വികസിപ്പിക്കുന്നതിനും പ്രാദേശിക-അന്തർദേശീയ സ്ഥാപനങ്ങളുമായും സംഘടനകളുമായുള്ള സഹകരണവും പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനുമുള്ള സവിശേഷ കേന്ദ്രമായാണ് ഇത് പ്രവർത്തിക്കുന്നത്. 2014ൽ സൗദിയിൽ സ്ഥാപിതമായതുമുതൽ സർക്കാരിന്റെ ശക്തമായ ശ്രദ്ധയും പിന്തുണയും ആർ.സി.ക്യു.ഇ ക്ക് ലഭിച്ചുവരുന്നുണ്ട്.

സ്ഥാപനത്തിന്റെ തുടക്കം, സുഗമമായ നടത്തിപ്പ്, ജുബൈൽ വ്യാവസായിക നഗരത്തിൽ തന്ത്രപ്രധാനയ സ്ഥലം ലഭ്യമാക്കിയത് എന്നിവയെല്ലാം ഭരണകൂടം ഇതിന് നൽകുന്ന പ്രാധാന്യത്തിന് അടിവരയിടുന്നു. വിദ്യാഭ്യാസ മേഖലയെ പിന്തുണക്കാനും അറിവിന്റെയും വികസനത്തിന്റെയും രംഗത്ത് രാജ്യത്തിന്റെ പ്രാദേശിക, അന്തർദേശീയ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുമുള്ള സൗദി യുടെ പ്രതിബദ്ധതയാണ് ഈ നടപടികൾ പ്രതിഫലിപ്പിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Educational Quality
Next Story