Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദേ​ശീ​യ വി​ദ്യാ​ഭ്യാ​സ...

ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​വും പ്ര​വാ​സി വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ആ​ശ​ങ്ക​ക​ളും: ദ​മ്മാ​മി​ൽ ച​ർ​ച്ചാ സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി

text_fields
bookmark_border
ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​വും പ്ര​വാ​സി വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ആ​ശ​ങ്ക​ക​ളും: ദ​മ്മാ​മി​ൽ ച​ർ​ച്ചാ സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി
cancel
camera_alt

 പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ദ​മ്മാം റീ​ജ​ന​ൽ എ​റ​ണാ​കു​ളം തൃ​ശൂ​ർ ജി​ല്ലാ​ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ച​ർ​ച്ചാ സം​ഗ​മം

ദ​മ്മാം: പു​തി​യ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം, വി​വി​ധ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ, പ്ര​വാ​സി വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ആ​ശ​ങ്ക​ക​ൾ എ​ന്നി​വ​യെ മു​ൻ​നി​ർ​ത്തി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ദ​മ്മാം റീ​ജീ​യ​ണ​ൽ എ​റ​ണാം​കു​ളം-​തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി ച​ർ​ച്ചാ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ, സാ​മൂ​ഹി​ക, വി​ദ്യാ​ഭ്യാ​സ, ബി​സി​ന​സ് രം​ഗ​ത്തു​ള്ള​വ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി റോ​സ് ഗാ​ർ​ഡ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ന​ട​ന്ന​ത്.

സി.​ബി.​എ​സ്.​ഇ മൂ​ല്യ​നി​ർ​ണ​യ​ത്തി​ലെ വീ​ഴ്ച​ക​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ക്ക​ണ​മെ​ന്നും, സം​ഘ​പ​രി​വാ​ർ കേ​ന്ദ്ര​ങ്ങ​ൾ ത​യ്യാ​റാ​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ ന​യ​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​തി​നെ​തി​രെ രാ​ജ്യ​ത്ത് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ര​ണ​മെ​ന്നും സം​ഗ​മം ആ​ഹ്വാ​നം ചെ​യ്തു.

പ​ന്ത്ര​ണ്ടാം ക്ലാ​സി​ലെ 20 ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ചോ​ദ്യ​പേ​പ്പ​റു​ക​ൾ ചോ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ, ഭാ​വി​യി​ൽ സു​താ​ര്യ​മാ​യ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണ​മെ​ന്ന് വി​ദ്യാ​ർ​ത്ഥി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​മു​ഖ ഐ.​ടി വി​ദ​ഗ്ധ​നും സി​ജി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണു​മാ​യ റ​ഷീ​ദ് ഉ​മ​ർ മോ​ഡേ​റ്റ​റാ​യി​രു​ന്നു.

ഫൗ​മി​യ ഹ​നി​ഷ്, ആ​മി​ന അ​ബ്​​ദു​ൽ റ​സാ​ഖ്, റു​ബീ​ന, വി.​എം. മ​ജ്‌​ബൂ​റ (സി​ജി), വി.​എം. അ​ർ​ഷ​ദ് (അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ), പ്ര​വാ​സി വെ​ൽ​ഫെ​യ​ർ നാ​ഷ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ബീ​ർ ചാ​ത്ത​മം​ഗ​ലം, പ്രൊ​വി​ൻ​ഷ്യ​ൽ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​റ​ഹീം തി​രൂ​ർ​ക്കാ​ട് എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

സ​മീ​യു​ള്ള കൊ​ടു​ങ്ങ​ല്ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ റ​യ്യാ​ൻ റ​സ​ൽ സ്വാ​ഗ​ത​വും അ​നീ​സ മെ​ഹ​ബൂ​ബ് ന​ന്ദി​യും പ​റ​ഞ്ഞു. ഷോ​ബി ഷാ​ജു, ഹാ​രീ​സ് കൊ​ച്ചി, മെ​ഹ​ബൂ​ബ്, ഷാ​ജു പ​ടി​യ​ത്ത്, സി​ദ്ധീ​ഖ് ആ​ലു​വ, സ​ൽ​മ സ​മി​യു​ള്ള, അ​ഷ്ക്ക​ർ ഖ​നി എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:education policygulfDhammamattention
News Summary - education policy and concerns of expatriate students: Discussion gathering in Dhamma draws attention
Next Story