Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവിദ്യാഭ്യാസ തൊഴിൽ...

വിദ്യാഭ്യാസ തൊഴിൽ സങ്കൽപങ്ങൾക്ക്​ അതിവേഗകാലം

text_fields
bookmark_border
വിദ്യാഭ്യാസ തൊഴിൽ സങ്കൽപങ്ങൾക്ക്​ അതിവേഗകാലം
cancel

ജിദ്ദ: തൊഴിൽ മേഖലയിൽ ഉൾപെടെ ഭാവിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ കണ്ടറിഞ്ഞ്​ വിദ്യാഭ്യാസമേഖലയിൽ സമൂല മാറ്റം നടന്നില്ലെങ്കിൽ തലമുറകൾക്ക്​ വലിയ നഷ്​ടം സംഭവിക്കുമെന്ന്​ ഫാറൂഖ്​ കോളജ്​ പി.എം ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ സിവിൽ സർവീസസ്​ എക്​സാമിനേഷൻസ്​ അക്കാദമിക്​ ഹെഡും കരീർ ഗവേഷകനുമായ കെ.പി ആഷിഫ്. കഴിഞ്ഞ നൂറ്​ വർഷത്തിനിടയിൽ ശാസ്​ത്ര സാ​േങ്കതിക മേഖലയിലുണ്ടായ മാറ്റം അടുത്ത പത്ത്​ വർഷത്തിനിടയിൽ ഉണ്ടാവുമെന്നാണ് പഠനം. 1990 കളിൽ ​ ഉണ്ടായിരുന്ന പല തൊഴിൽ മേഖലകളും ഇന്ന്​ അപ്രത്യക്ഷമാണ്​. അടുത്ത ഒന്നോ രണ്ടോ ദശകങ്ങളിൽ തൊഴിൽ മേഖലയിൽ വരാനുള്ള മാറ്റം കണ്ടറിഞ്ഞ്​ വിദ്യാഭ്യാസരീതിയിൽ വലിയ മാറ്റം ഉണ്ടാവേണ്ടത്​ അനിവാര്യമാണ്​. ഹ്രസ്വസന്ദർശനത്തിന്​ ജിദ്ദയിൽ എത്തിയ കെ.പി ആഷിഫ്​ ‘ഗൾഫ്​ മാധ്യമ’ വുമായി സംസാരിക്കുകയായിരുന്നു.
പുതിയ തൊഴിൽ സങ്കൽപം രൂപപ്പെടുത്തേണ്ടതുണ്ട്​. മാനവികതയിലധിഷ്​ഠിതമായ വിദ്യാഭ്യാസ കരിക്കുലം സൃഷടിക്കുക എന്നത്​ വളരെ പ്രധാനമാണ്​. എത്ര അളവിൽ പഠിപ്പിക്കുന്നു എന്നതിനേക്കാൾ പ്രസക്​തമാണ്​ എത്ര ഗുണനിലവാരത്തിൽ പഠിപ്പിക്കുന്നു എന്നത്​. ഇൻറർനെറ്റിൽ നിന്നും പാഠപുസ്​തകത്തിൽ നിന്നും കിട്ടുന്നതിനപ്പുറത്തെ കാര്യങ്ങളാണ്​ വിദ്യാർഥി അധ്യാപകനിൽ നിന്ന്​ പ്രതീക്ഷിക്കുന്നത്​. പലപ്പോഴും കുട്ടികളുടെ ബൗദ്ധിക നിലവാരം വളരെ ഉയരത്തിലാണ്​. അതിനനുസരിച്ച്​ പാഠ്യസങ്കൽപ്പങ്ങളിൽ പുതുക്കിപ്പണി അനിവാര്യമാണ്​. അല്ലെങ്കിൽ വിദ്യാർഥികൾക്ക്​ മുന്നിൽ അ​ഥവാ ക്ലാസ്​മുറിയിൽ അധ്യാപകർക്കും പിടിച്ചു നിൽക്കാനാവാത്ത സാഹചര്യം വരും. കരിക്കുലത്തിന്​ പുറത്ത് നൂതനമായ ചിന്തകളെ പരിപോഷിപ്പിക്കുന്ന മറ്റൊരു സിലബസ്​ ആവിഷ്​കരിച്ച്​ സ്​കൂൾ തലം മുതൽ ആസൂത്രിതമായി നടപ്പാക്കേണ്ടതുണ്ട്​. വരാനിരിക്കുന്ന മാറ്റങ്ങളെ കണ്ടുകൊണ്ടുള്ളതാവണം ആ സിലബസ്​. ഒപ്പം കുട്ടികളിലെ അഭിരുചി തിരിച്ചറിഞ്ഞ്​ ആ മേഖലയിലേക്ക്​ തിരിയാനുള്ള വഴികാട്ടൽ ഉറപ്പുവരുത്തുന്ന തരത്തിലാവണമത്​.
ഇന്ത്യൻ സാഹചര്യത്തിൽ മനുഷ്യവിഭവശേഷി അഭിമാനകരമായ തോതിലുണ്ടെങ്കിലും അതിനനുസരിച്ച തൊഴിൽ ലഭ്യമാവണമെങ്കിൽ അവസരങ്ങൾ അവിശ്വസനീയമാം വിധം വർധിക്കേണ്ടതുണ്ട്​. ജനപ്പെരുപ്പം പലപ്പോഴും അതിന്​ തടസ്സമാവും. അതേ സമയം പഠിച്ച തൊഴിലി​​​െൻറ അല്ലെങ്കിൽ നേടിയ വിദ്യാഭ്യാസത്തി​​​െൻറ സാധ്യതകൾ സ്വയം വികസിപ്പിക്കാനുള്ള ശേഷിയും മനോഭാവവും തലമുറക്ക് പകരാൻ വിദ്യാഭ്യാസ രീതിക്ക്​ സാധിക്കുകയണെങ്കിൽ വലിയ മാറ്റമുണ്ടാവും.
പുതിയ കാലത്ത്​ പിടിച്ചു നിൽക്കാനുള്ള ശേഷി തലമുറക്ക്​ അത്​ നൽകും. സമൂഹത്തിന്​ ത​​​െൻറ ശേഷിയെ എത്രമാത്രം ഉപയോഗ്യമാവും എന്ന ചിന്തയും അതോടൊപ്പം പ്രധാനമാണ്​. അതാണ്​ മാനവികതയിലധിഷ്​ഠിതമായ പുതിയ വിദ്യാഭ്യാസ സങ്കൽപം എന്നതുകൊണ്ട്​ ഉദ്ദേശിക്കുന്നത്​.
ഒരു തലമുറക്ക്​ വലിയ നഷ്​ടം നേരിട്ടാൽ അടുത്ത തലമുറയെ സൃഷിടിക്കാനാളില്ലാത്ത സാഹചര്യം വരും. മാറ്റങ്ങളെ മ​ുൻകൂട്ടിക്കണ്ട് വിദ്യാഭ്യാസരീതിയിൽ ഇടപെടൽ നടത്തുക എന്നത്​ വളരെ പ്രധാനമാണ്​. നേതൃതലത്തിലുള്ളവരുടെ ക്രിയാത്​മകതയെ ആശ്രയിച്ചിരിക്കും മാറ്റങ്ങൾ.
കേരളത്തിൽ വിദേശത്ത്​ പോയി ഉന്നത വിദ്യാഭ്യാസം നേടണമെന്ന്​ ആഗ്രഹിക്കുന്ന ഒരു വിഭാഗം ഉണ്ട്​. അതോടൊപ്പം തന്നെ ദേശീയ സ്വഭാവമുള്ള യൂണിവേഴ്​സിറ്റികളിൽ പോയി ഉന്നത പഠനം നടത്തണമെന്ന്​ ആഗ്രഹിക്കുന്നവരുമുണ്ട്​. വായനയും ചിന്തയുമൊക്കെയുള്ള വിദ്യാർഥി സമൂഹം അവിടെയുണ്ട്​. അവർ പലപ്പോഴും വേണ്ടരീതിയിൽ അഭിസംബോധന ചെയ്യപ്പെടുന്നില്ല എന്ന പ്രശ്​നമുണ്ട്​.
സർക്കാർ തലത്തിൽ ഉന്നതജോലി കരസ്​ഥമാക്കാനുള്ള പ്രവണതയെ പ്രോൽസാഹിപ്പിക്കേണ്ടതുണ്ട്​. കാബിനറ്റ്​ സെക്രട്ടറി പോലുള്ള വലിയ തസ്​തികകളുടെ സാധ്യതകൾ വിദ്യാർഥികൾക്ക്​ പരിചയപ്പെടുത്തേണ്ടതുണ്ട്​്​.
വിദേശത്ത്​ തൊഴിൽ ലഭ്യമാവുന്നതിനും പരിമിതികൾ പ്രതീക്ഷിക്കണം. ഒാരോ രാജ്യത്തും അവരവരുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന പ്രവണതയാണ് കാണുന്നത്​​.
കോഴിക്കോട്​ ഫാറൂഖ്​ കോളജ്​ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒഫ്​ അഡ്​വാൻസ്​ഡ്​ ലേണിങ്​ (എഫ്​.​െഎ.എ.എൽ) റിസേർച്ച്​ അസോസിയേറ്റ്​, കണ്ണൂർ അക്കാദമി ഒാഫ്​ കോംപിറ്റേറ്റീവ്​ എക്​സാമിനേഷൻസ്​
അക്കാദമിക്​ ഡയറക്​ടർ എന്നീ പദവികളും വഹിക്കുന്ന കെ.പി ആഷിഫ്​ പാലക്കാട്​ പട്ടാമ്പി സ്വദേശിയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi gulf newsEducation-Job
News Summary - Education-Job , Saudi gulf news
Next Story