തളിക്കുളം മഹല്ല് സൗദി കൂട്ടായ്മ വിദ്യാഭ്യാസ അവാർഡ്
text_fieldsമികച്ച വിജയം നേടിയ കുട്ടികളെ തളിക്കുളം മഹല്ല് സൗദി കൂട്ടായ്മ ആദരിച്ചപ്പോൾ
ജുബൈൽ: തളിക്കുളം മഹല്ല് സൗദി കൂട്ടായ്മയുടെ അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവരെയും സി.ബി.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയുമാണ് സമ്മാനങ്ങൾ നൽകി ആദരിച്ചത്. ശോഭനമായ ഭാവിക്കുവേണ്ടി പരിശ്രമിക്കാൻ ഭാരവാഹികൾ കുട്ടികളെ ഉദ്ബോധിപ്പിച്ചു. തളിക്കുളം മഹല്ല് സൗദി കൂട്ടായ്മയുടെ രക്ഷാധികാരി സത്താർ ഹാജി (മക്ക), പ്രസിഡൻറ് ആരിഫ്, എക്സിക്യൂട്ടിവ് അംഗങ്ങളായ ഷജീർ കല്ലിപ്പറമ്പിൽ, ഷാജി പാടൂരാൻ, അഷ്റഫ് അലി, അഷറഫ് കൈതക്കൽ തുടങ്ങിവർ പരിപാടിക്ക് നേതൃത്വം നൽകി.

