എജ്യുകഫെ: ഇൻറർ നാഷനൽ ഇന്ത്യൻ സ്കൂൾ ഒരുങ്ങി
text_fieldsജിദ്ദ: ഗൾഫ് മാധ്യമം സമ്പൂർണ വിദ്യാഭ്യാസമേളയെ വരവേൽക്കാൻ ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ഒരുങ്ങി. ആയിരങ്ങൾ പെങ്കടുക്കുന്ന മേള വൻ വിജയമാക്കാൻ എല്ലാവിധ സജ്ജീകരണങ്ങളും ഇവിടെ ഒരുങ്ങി. സ്കൂളിലെ രണ്ട് ഒാഡിറ്റോറിയത്തിന് പുറമെ ബോയ്സ് സ്കൂൾ മുറ്റത്ത് പ്രത്യേകം സജ്ജമാക്കിയ ശീതീകരിച്ച കൂടാരത്തിലും മേള ആസ്വദിക്കാൻ സൗകര്യമുണ്ട്. പ്രത്യേക പരിശീലനം നേടിയ വളണ്ടിയർമാരാണ് മേളയുടെ അലകും പിടിയും നിയന്ത്രിക്കുക.
ഫുഡ് കോർട്ടുകളും വിദ്യാർഥികൾക്ക് സൗജന്യഭക്ഷണവിതരണത്തിനുള്ള സംവിധാനങ്ങളും സജ്ജമായിട്ടുണ്ട്. ജിദ്ദ നാഷനൽ ഹോസ്പിറ്റലിെൻറ നേതൃത്വത്തിൽ പ്രത്യേക ക്ളിനിക് ഒരുക്കിയിട്ടുണ്ട്. വിവിധ സ്ഥാപനങ്ങളുടെ പ്രദർശന സ്റ്റാളുകളും റെഡിയാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത വിജ്ഞാന വിരുന്നിനാണ് വിദ്യാലയത്തിരുമുറ്റം സാക്ഷ്യം വഹിക്കുക. രണ്ടായിരത്തിലധികം വിദ്യാർഥികളാണ് എജ്യുകഫെയിൽ പെങ്കടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. അവസാന മണിക്കൂറിലും റജിസ്ട്രേഷൻ ലഭിക്കാൻ വിദ്യാർഥികളുടെ പരക്കം പാച്ചിലാണ്. പ്രതീക്ഷിച്ചതിലേറെ രജിസ്ട്രേഷൻ നേരത്തെ പൂർത്തിയയാതിനാൽ അവസാനം വന്ന വിദ്യാർഥികളെ ഉൾപെടുത്താനായിട്ടില്ല.
പ്രശസ്ത പ്രചോദക പ്രഭാഷകനായ എ.പി.എം മുഹമ്മദ് ഹനീഷ്, മെൻറലിസ്റ്റ് ആദി ആദർശ്, പ്രമുഖ പരിശീലകരായ സെയ്ദ് സുൽത്താൻ അഹമ്മദ്, ഡോ.ജാസൺ ഫിറ്റ് സിമോൺസ്, എം.എം ഇർഷാദ് എന്നിവരുടെ സെഷനുകളാണ് മേളയുടെ ആകർഷണം. ഏഴ് സമാന്തര സെഷനുകളും ഉണ്ടാവും. വിവിധ സ്ഥാപനങ്ങൾ പെങ്കടുക്കുന്ന പ്രദർശന സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.
ആരോഗ്യപരിശോധനാക്യാമ്പും, വ്യക്തിഗത കൗൺസലിങും മേളയുടെ ഭാഗമായി നടക്കും. കഷണിക്കപ്പെട്ട ഇന്തൻ പൗരസമൂഹവും മേളക്ക് സാക്ഷിയാവാനെത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
