എഡ്യു കഫെയിൽ പ്രമുഖരുടെ സമാന്തര സെഷനുകളും രജിസ്ട്രേഷൻ പൂർത്തിയായി
text_fieldsജിദ്ദ: ലോകപ്രശസ്ത പരിശീലകരുടെയും പ്രചോദക പ്രഭാഷകരുടെയും സെഷനുകൾക്കൊപ്പം എഡ്യുകഫെയിൽ പ്രമുഖർ നയിക്കുന്ന സമാന്തര സെഷനുകളുമുണ്ടാവും.
പത്രപ്രവർത്തകമേഖലയിലെ കുലപതിയും സൗദി ഗസറ്റ് എക്സിക്യൂട്ടീവ് എഡിറ്ററുമായ രാം നാരായൺ അയ്യർ, മുതിർന്ന ജേർണലിസ്റ്റ് ഹസൻ ചെറൂപ്പ എന്നിവർ നയിക്കുന്ന മീഡിയ സെഷൻ, വിദ്യാർഥികളിലെ അഭിരുചികൾ കണ്ടെത്താൻ സഹായിക്കുന്ന നൗഷാദ് മൂസയുടെയും എങ്ങനെ സംരംഭകരാവാം എന്ന് പഠിപ്പിക്കുന്ന റഷീദ് അമീറിെൻറയും സെഷനുകൾ, ഷാഹിദ് മലയിൽ, മുഹമ്മദ് അഫ്നാസ്, മുജീബ് മൂസ, ഷഹ്ദാദ് അബ്ദുറഹ്മാൻ, കുഞ്ഞി പട്ടാമ്പി എന്നിവർ നേതൃത്വം നൽകുന്ന വ്യക്തിഗത കൗൺസലിങ് സെഷൻ എന്നിവ എഡ്യു കഫെയിൽ ഒരുക്കിയിട്ടുണ്ട്. പെൺകുട്ടികൾ നേരിടുന്ന മാനസിക വെല്ലുവിളികളെ എങ്ങനെ നേരിടാമെന്നതിനെ കുറിച്ച് ശ്രീദേവി മേനോെൻറ പ്രത്യേക സെഷനുമുണ്ട്. എൻട്രൻസിനെ കുറിച്ച് അറിയേണ്ടതെല്ലാം എന്ന പരിപാടി ഇൗ മേഖലയിൽ വിദഗ്ധരായ അബ്ദുൽ അസീസ് തങ്കയത്തിൽ അജ്മൽ ജബ്ബാർ എന്നിവർ നയിക്കും. പത്ത് മണിക്കൂറിൽ ഒാരോ വിദ്യാർഥിക്കും പരമാവധി പ്രയോജനപ്പെടുന്ന അപൂർവ വൈജ്ഞാനിക വിരുന്നാണ് ഗൾഫ് മാധ്യമം സമ്മാനിക്കുന്നത്.
നേരത്തെ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്കുമാണ് പെങ്കടുക്കാനവസരം. ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം ഏഴ് വരെ ജിദ്ദയിലെ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലാണ് പരിപാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
