ഇനി രണ്ട് നാൾ: ദമ്മാം ചോദിക്കും... ഇനിയും വരുമോ ഇതിലെ
text_fieldsദമ്മാം: കിഴക്കൻ പ്രവിശ്യ കാത്തിരിക്കുന്ന വിദ്യാഭ്യാസ^കരീർ മേളയുടെ അവസാനവട്ട ഒരുക്കങ്ങൾ തകൃതി. ഏഷ്യയിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാലയമുറ്റം ഇതുവരെ കാണാത്ത മേളക്ക് ഇനി രണ്ട് ദിനം മാത്രം. ശനിയാഴ്ച നടക്കുന്ന ദമ്മാം എജുകഫെ സീസൺ 2 വിെൻറ ചടങ്ങുകളിൽ രാജ്യത്തെ പ്രമുഖർ സംബന്ധിക്കും. ദമ്മാമിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് തീർത്തും വ്യത്യസ്തമായ അനുഭവമൊരുക്കാനാണ് ടീം എജുകഫെ ശ്രമിക്കുന്നത്. മേളയിൽ പെങ്കടുക്കാനുള്ള വിദ്യാർഥികളുെട രജിസ്ട്രേഷൻ നിലയ്ക്കാതെ പുേരാഗമിക്കുകയാണ്. ദമ്മാമിലെ ഇന്ത്യൻ കൗമാരത്തിെൻറയും രക്ഷിതാക്കളുടെയും മേളയാണിത്. ജിദ്ദ എജുകഫെ പോലെ ഇന്ത്യൻ പൗരാവലിയുടെ മഹോൽസവമായി ഇതു മാറും.
ജീവിത വിജയത്തിെൻറ അപൂർവ പാഠങ്ങൾ, മഹാലക്ഷ്യങ്ങളിലേക്കുള്ള കൃത്യമായ വഴിത്താരകൾ, പാഠാവലികളിൽ നിന്ന് കിട്ടാതെ പോയ മൂല്യബോധങ്ങളുടെ പാഠങ്ങൾ.... അങ്ങനെ രുചികരവും മാനസികാരോഗ്യദായകവുമായ വിഭവങ്ങളാണ് എജുകഫെയിലൊരുങ്ങുന്നത്. മേളയുടെ കൊട്ടിക്കലാശത്തിന് ലോകപ്രശസ്ത മെൻറലിസ്റ്റ് ആദി ആദർശുമുണ്ട്. അറിവിെൻറ ഉൽസവത്തിന് ആദി കിടിലൻ സായാഹ്നമൊരുക്കും. പിന്നെ നിങ്ങൾ മറക്കില്ല ദമ്മാം എജു കഫെയെ. ഉപചാരം ചൊല്ലിപ്പിരിയുേമ്പാൾ നിങ്ങൾ ചോദിക്കും, പ്രിയ എജുകഫെ... ഇനിയും വരുമോ ഇതിലെ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
