Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎജുക​െഫ സൗദി...

എജുക​െഫ സൗദി വിദ്യാഭ്യാസ വകുപ്പ്​ ഡയറക്​ടർ അവദ്​ അൽ മാലികി ഉദ്​ഘാടനം ചെയ്യും

text_fields
bookmark_border
എജുക​െഫ സൗദി വിദ്യാഭ്യാസ വകുപ്പ്​ ഡയറക്​ടർ അവദ്​ അൽ മാലികി ഉദ്​ഘാടനം ചെയ്യും
cancel

ദമ്മാം: ഗൾഫ്​ മാധ്യമം എജുക​െഫ സീസൺ 2 സൗദി കിഴക്കൻ പ്രവിശ്യ വിദ്യാഭ്യാസ വകുപ്പ്​ ഡയറക്​ടർ (​േഫാറിൻ ആൻറ്​ പ്രൈവറ്റ്​ എജുക്കേഷൻ)  അവദ്​ ബിൻ മുഹമ്മദ്​ അൽ മാലികി ഉദ്​ഘാടനം ചെയ്യും. ഇന്ത്യൻ എംബസി ഫസ്​റ്റ്​ സെക്രട്ടറി ഡോ. ഹിഫ്​സു റഹ്​മാൻ, സൗദി വിദ്യാഭ്യാസ വകുപ്പ്​ ഡെപ്യൂട്ടി ഡയറക്​ടർ ഹുസൈൻ അൽ മഖ്​ബൂൽ, എ.പി. എം മുഹമ്മദ്​ ഹനീഷ്​ ​െഎ. എ. എസ്​, ദമ്മാം ഇൻറർ നാഷനൽ ഇന്ത്യൻ സ്​കൂൾ മാനേജിങ്​ കമ്മിറ്റി ചെയർമാൻ ഡോ. സെയിദ്​ സൈനുൽ ആബിദീൻ, പ്രിൻസിപ്പൽ ഡോ. മുഹമ്മദ്​ ഷാഫി തുടങ്ങിയവർ വിശിഷ്​ടാതിഥികളാവും. 

ഗൾഫ്​ മാധ്യമം ചീഫ്​ എഡിറ്റർ വി.കെ ഹംസ അബ്ബാസ്​, റസിഡൻറ്​ എഡിറ്റർ പി. ​െഎ നൗഷാദ്​, ഇന്ത്യൻ സ്​കൂൾ മാനേജിങ്​ കമ്മിറ്റി അംഗങ്ങളായ  ഇർഫാൻ ഇഖ്​ബാൽ ഖാൻ, സി.കെ റഷീദ്​ ഉമർ, മുഹമ്മദ്​ അബ്​ദുൽ വാരിസ്​, എം.എ ഹസ്​നൈൻ, മാധ്യമം ജനറൽ മാനേജർ (മാർക്കറ്റിങ്​)  മുഹമ്മദ്​ റഫീഖ്​, ഗൾഫ്​ മാധ്യമം സൗദി മുഖ്യരക്ഷാധികാരി സി.കെ നജീബ്​, എക്​സിക്യൂട്ടീവ്​ കമ്മിറ്റി ചെയർമാൻ  കെ.എം ബഷീർ, ഒാപറേഷൻസ്​ ഡയറക്​ടർ സലീം ഖാലിദ്​,  ലുലു ഗ്രൂപ്​ റീജ്യനൽ ഡയറക്​ടർ അബ്​ദുൽ ബഷീർ, ഫ്ലീറിയ ഗ്രൂപ്​ ഒാഫ്​ കമ്പനീസ്​ സി.ഇ.ഒ ഫസൽ റഹ്​മാൻ, മൂലൻസ്​ ഗ്രൂപ്​ ഡയറക്​ടർ വിജയ്​, ഗൾഫ്​ മാധ്യമം മാർക്കറ്റിങ്​ മാനേജർ ഹിലാൽ ഹുസൈൻ തുടങ്ങിയവർ ഉദ്​ഘാടനച്ചടങ്ങിൽ സംബന്ധിക്കും. 
ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്​കൂളിലാണ് (​േബായ്​സ്​)​ ശനിയാഴ്​ച രാവിലെ ഒമ്പത്​ മണിയോടെ എജുകഫെ സീസൺ 2 ന്​ തിരശ്ശീലയുയരുക.

‘കരീർ ഡിവലപ്​മ​​െൻറ്​ സ്​ട്രാറ്റജീസ്​’ എന്ന വിഷയത്തിൽ എ.പി.എം മുഹമ്മദ്​ ഹനീഷ്​, ‘ലൈഫ്​ ലെസൻസ്​ ഫോർ ഫ്യൂച്ചർ സക്​സസ്​’ എന്ന വിഷയത്തിൽ ചലച്ചിത്ര സംവിധായകനും പ്രമുഖ പരിശീലകനുമായ സെയിദ്​ സുൽത്താൻ തുടങ്ങിയവരുടെ സെഷനുകളാണ് ഉച്ചക്ക്​ മുമ്പ്​ നടക്കുക. വൈകുന്നേരം ലോകപ്രശസ്​ത മ​​െൻറലിസ്​റ്റ്​ ആദി ആദർശി​​​െൻറ വിജ്​ഞാനവും വിസമയവും സമന്വയിപ്പിക്കുന്ന ഷോയാണ്.  എജുകഫെ സീസൺ 2 സമാന്തര സെഷനുകളാലും സമ്പന്നമാണ്​.എഞ്ചിനീയറിങ്,​ മെഡിക്കൽ, പ്യുർസയിൻസ്​, ബിസിനസ്​ മാനേജ്​മ​​െൻറ്​, ഫിനാൻസ്​, ഡിവലപ്​മ​​െൻറൽ സ്​റ്റഡീസ്​, ജേർണലിസം, ലോ എന്നീ മേഖലകളിൽ കരീർ കൗൺസിലിങ്​ ഒരുക്കിയിട്ടുണ്ട്​. 

എൻ.എൽ.പി, സൈക്കോളജിക്കൽ കൗൺ​െസലിങ്​, പാരൻറിങ്​ സെഷനുകളുമുണ്ടാവും. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ഉപകരിക്കുന്ന സെഷനുകളാണ്​ മേളയെ ശ്രദ്ധേയമാക്കുന്നത് എന്ന്​ ടീം എജുകഫെ അറിയിച്ചു. ഉച്ചക്ക്​  രണ്ട്​ മുതൽ 3.30 വരെയാണ്​ സമാന്തര സെഷനുകൾ.  ഏപ്രിൽ ഏഴിന്​ രാവിലെ ഒമ്പത്​ മുതൽ വൈകുന്നേരം ഏഴര വരെയാണ്​ മേള. പ്ര​േവശനം തീർത്തും സൗജന്യമാണ്​. ഒമ്പത് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന അയ്യായിരത്തിൽ പരം വിദ്യാർഥികൾക്ക്​ ​ പരിപാടി പ്രയോജനപ്പെടുത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്​. വ്യവസായ വാണിജ്യ വിദ്യാഭ്യാസമേഖലയിലെ വിവിധ സ്​ഥാപനങ്ങളുടെ സ്​റ്റാളുകളും മേളയിലുണ്ടാവും. അവസാന ദിവസങ്ങളിലും രജിസ്​ട്രേഷൻ തുടരുകയാണ്​. ഒാൺലൈൻ രജിസ്​ട്രേഷന്​ www.click4m.com.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiedu cafegulf newsmalayalam news
News Summary - edu cafe-saudi-gulf news
Next Story