എടവണ്ണ പഞ്ചായത്ത് കെ.എം.സി.സി ഇഫ്താർ സംഗമവും സ്വീകരണവും
text_fieldsജിദ്ദ എടവണ്ണ പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി ആഭിമുഖ്യത്തിൽ ഏറനാട് മണ്ഡലം വനിത ലീഗ് വൈസ് പ്രസിഡന്റ് റംല സുബൈറിനും ഭർത്താവ് സുബൈറിനും സ്വീകരണം നൽകിയപ്പോൾ
ജിദ്ദ: ജിദ്ദ എടവണ്ണ പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി ആഭിമുഖ്യത്തിൽ ഏറനാട് മണ്ഡലം വനിത ലീഗ് വൈസ് പ്രസിഡന്റ് റംല സുബൈറിനും ഭർത്താവ് സുബൈറിനും സ്വീകരണവും അംഗങ്ങൾക്കായി ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. സ്വീകരണ പരിപാടി ഏറനാട് മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി സൈദലവി കുഴിമണ്ണ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഫിറോസ് ബാബു എടവണ്ണ അധ്യക്ഷത വഹിച്ചു. സുൽഫീക്കർ ഒതായി മുഖ്യപ്രഭാഷണം നടത്തി. ചെയർമാൻ കെ.പി. സുനീർ, റംല സുബൈറിനെ ഷാൾ അണിയിച്ചു. സൈദ് ആശംസ നേർന്നു. കെ.സി. അബൂബക്കർ പള്ളിമുക്ക് സ്വാഗതവും ഹബീബ് കാഞ്ഞിരാല നന്ദിയും പറഞ്ഞു. ജുനൈസ് കാഞ്ഞിരാല, വി.ടി. ആരിഫ്, ടി. ഷബീബ്, ഹമീദ് മൂർഖൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

