സക്കരിയ സ്വലാഹിക്ക് എടവണ്ണ മഹല്ല് കമ്മിറ്റി സ്വീകരണം നൽകി
text_fieldsസക്കരിയ സ്വലാഹിക്ക് ജിദ്ദ എടവണ്ണ മഹല്ല് കമ്മിറ്റി സ്വീകരണം നൽകിയപ്പോൾ
ജിദ്ദ: ഹ്രസ്വസന്ദർശനാർഥം ജിദ്ദയിലെത്തിയ പണ്ഡിതനും വാഗ്മിയും എടവണ്ണ മഹല്ല് ഖത്തീബുമായ സക്കരിയ സ്വലാഹിക്ക് ജിദ്ദ എടവണ്ണ മഹല്ല് കമ്മിറ്റി സ്വീകരണം നൽകി. ക്ഷേമ പ്രവർത്തനത്തിനും ജീവകാരുണ്യ പ്രവർത്തനത്തിനും മുൻതൂക്കം നൽകി പ്രവർത്തിക്കുന്ന ജിദ്ദ കമ്മിറ്റിയെ സക്കരിയ സ്വലാഹി അഭിനന്ദിക്കുകയും പ്രകീർത്തിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എടവണ്ണയിൽ വിവിധ തലത്തിൽ നടക്കുന്ന മഹല്ല് ശാക്തീകരണ പ്രവർത്തനങ്ങൾക്ക് ജിദ്ദ കമ്മിറ്റി പരിപൂർണ പിന്തുണ നൽകുമെന്ന് യോഗത്തിൽ അറിയിച്ചു. രക്ഷാധികാരി സാക്കിർ ഹുസ്സൈൻ അധ്യക്ഷത വഹിച്ചു. ഡോ. സാജിദ് ബാബു, എം.ടി. ബഷീർ, സമീർ കടവത്ത് എന്നിവർ സംസാരിച്ചു. സകരിയ സ്വലാഹി സ്വീകരണത്തിന് നന്ദി പറഞ്ഞു. ജനറൽ സെക്രട്ടറി ടി.പി. ഇഖ്ബാൽ മാസ്റ്റർ സ്വാഗതവും ആരിഫ് കിളുടക്കി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

