എം.കെ ഹാരിസ് ബാബുവിന് എടവണ്ണ കെ.എം.സി.സി യാത്രയയപ്പ് നൽകി
text_fieldsജിദ്ദ: കാൽനൂറ്റാണ്ടിെൻറ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന എം.കെ. ഹാരിസ് ബാബുവിന് ജിദ്ദ കെ.എം.സി.സി എടവണ്ണ പഞ്ചായത്ത് കമ്മിറ്റി യാത്രയയപ്പ് നൽകി. ജിദ്ദ ഷറഫിയ എല്ലോറ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം മലപ്പുറം ജില്ല കെ.എം.സി.സി വൈസ് പ്രസിഡൻറ് സൈതലവി പുളിയക്കോട് ഉദ്ഘാടനം ചെയ്തു.
പ്രസിഡൻറ് ഫിറോസ് ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഏറനാട് മണ്ഡലം പ്രസിഡൻറ് സുൽഫീക്കർ ഒതായി, ജനറൽ സെക്രട്ടറി മൊയ്‌ദീൻ കുട്ടി കാവനൂർ, സിജു എടവണ്ണ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വിജയത്തിലും ഏറനാട് മണ്ഡലം കൈവരിച്ച മികച്ച നേട്ടത്തിലും സന്തോഷം പ്രകടിപ്പിച്ച് ചടങ്ങിൽ മധുരവിതരണവും നടന്നു.
കേരളത്തിെൻറ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ മുൻപ് ഏറനാട് മണ്ഡലത്തിൽ നടപ്പാക്കിയ അഭൂതപൂർവമായ പുരോഗതികൾ പ്രശംസനീയമാണെന്നും, അദ്ദേഹത്തിെൻറ പുതിയ പദവിയിലൂടെ ആ വികസനനേട്ടങ്ങൾ ഇനി കേരളത്തിന് മൊത്തത്തിൽ ലഭ്യമാകുമെന്നും ചടങ്ങിൽ സംസാരിച്ചവർ പ്രത്യാശ പ്രകടിപ്പിച്ചു. ജനറൽ സെക്രട്ടറി കെ.സി. അബൂബക്കർ പരിപാടിക്ക് സ്വാഗതവും ട്രഷറർ ഹബീബ് കാഞ്ഞിരാല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

