ഇ.ഡി റെയ്ഡ് രാഷ്ട്രീയ കളങ്കം; ജിദ്ദയിൽ നവോദയയുടെ പ്രതിഷേധ കൂട്ടായ്മ
text_fieldsപിണറായി വിജയെൻറ വീട്ടില് ഇ.ഡി നടത്തിയ റൈഡിൽ പ്രതിഷേധിച്ച് ജിദ്ദ നവോദയ സംഘടിപ്പിച്ച പരിപാടിയിൽനിന്ന്
ജിദ്ദ: കേരള മുൻ മുഖ്യമന്ത്രി പിണറായി വിജയെൻറ വീട്ടിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡ് രാഷ്ട്രീയ കേരളത്തിെൻറ ചരിത്രത്തിനേറ്റ കളങ്കമാണെന്ന് ജിദ്ദ നവോദയ. റെയ്ഡിൽ പ്രതിഷേധിച്ച് ജിദ്ദ നവോദയയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പെരുന്നാൾ ദിനമായിട്ടുപോലും നിരവധി പ്രവർത്തകർ ഒത്തുകൂടിയാണ് നാട്ടിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
പ്രതിഷേധ കൂട്ടായ്മ ജിദ്ദ നവോദയ പ്രസിഡൻറ് കിസ്മത്ത് മമ്പാട് ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ അന്വേഷണ ഏജൻസികളെ ആയുധമാക്കുന്ന കേന്ദ്ര ഭരണകൂടത്തിെൻറ നയം ജനാധിപത്യ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരം ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ ജനകീയ പ്രതിരോധവും ശക്തമായ സമരങ്ങളും ഉയർന്നുവരേണ്ടതുണ്ടെന്നും നാട്ടിൽ സമരരംഗത്തുള്ള പ്രവർത്തകർക്ക് ജിദ്ദ നവോദയയുടെ പൂർണ ഐക്യദാർഢ്യം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ട്രഷറർ സി.എം. അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര ഭരണകൂടത്തിെൻറ രാഷ്ട്രീയ വേട്ടയാടലിനും നിയമങ്ങളുടെ ദുരുപയോഗത്തിനുമെതിരെയുള്ള പ്രതിഷേധ പ്രമേയം കേന്ദ്ര കമ്മിറ്റി അംഗവും ഖാലിദ് ബിൻ വലീദ് രക്ഷാധികാരിയുമായ അനസ് ബാവ അവതരിപ്പിച്ചു.
വിവിധ ഭാരവാഹികളായ മുനീർ പാണ്ടിക്കാട്, സാബു മമ്പാട്, മാജാ സാഹിബ്, ബഷീർ മമ്പാട്, റാസിക്ക്, ഫുലയിൽ, ആഷിക്ക്, മുസാഫിർ പാണക്കാട്, രാമകൃഷ്ണൻ, ഇബ്രാഹിം, റിയാസ്, ബിനു എന്നിവർ സംസാരിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര സ്വാഗതവും ഹസൻ ഭായി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

