Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅറബ്...

അറബ് രാജ്യങ്ങൾക്കിടയിലെ സാമ്പത്തിക ഏകീകരണം പ്രധാനം -സൗദി ധനകാര്യ മന്ത്രി

text_fields
bookmark_border
Saudi Finance Minister
cancel
camera_alt

സൗ​ദി ധ​ന​കാ​ര്യ മ​ന്ത്രി മു​ഹ​മ്മ​ദ് ആ​ൽ ജ​ദ്ആ​ൻ

റി​യാ​ദ്: തു​ട​ർ​ച്ച​യാ​യ ആ​ഗോ​ള സാ​മ്പ​ത്തി​ക, വി​ക​സ​ന പ്ര​തി​സ​ന്ധി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​റ​ബ് രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ സാ​മ്പ​ത്തി​ക ഏ​കീ​ക​ര​ണം നി​ല​നി​ർ​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് സൗ​ദി ധ​ന​കാ​ര്യ മ​ന്ത്രി മു​ഹ​മ്മ​ദ് അ​ൽ ജ​ദ്ആ​ൻ. മേ​യ് 19ന് ​ജി​ദ്ദ​യി​ൽ ന​ട​ക്കു​ന്ന അ​റ​ബ് ലീ​ഗ് ഉ​ച്ച​കോ​ടി​ക്ക് മു​ന്നോ​ടി​യാ​യി സി​റി​യ കൂ​ടി പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​​ദ്ദേ​ഹം. ആ​ഗോ​ള വെ​ല്ലു​വി​ളി​ക​ളും അ​പ​ക​ട​സാ​ധ്യ​ത​ക​ളും നേ​രി​ടു​ന്ന​തി​ന് ശേ​ഷി​യും അ​നു​ഭ​വ​വു​മു​ള്ള സു​സ്ഥി​ര സാ​മ്പ​ത്തി​ക മാ​തൃ​ക​ക​ൾ അ​റ​ബ് മേ​ഖ​ല​യി​ൽ വി​ക​സി​പ്പി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യും അ​ൽ-​ജ​ദ്ആ​ൻ വി​ശ​ദീ​ക​രി​ച്ചു. അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലെ ധ​ന​കാ​ര്യ​മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ട്ട സാ​മ്പ​ത്തി​ക സാ​മൂ​ഹി​ക കൗ​ൺ​സി​ൽ യോ​ഗ​ത്തി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മേ​യ് 19 ന് 32ാ​മ​ത് അ​റ​ബ് ലീ​ഗ് ഉ​ച്ച​കോ​ടി​ക്ക് സൗ​ദി അ​റേ​ബ്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ലേ​ക്ക് ന​യി​ച്ച പ്ര​തി​ഷേ​ധ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തി​യ​തി​ന്റെ പേ​രി​ൽ പ​തി​റ്റാ​ണ്ടി​ല​ധി​കം അ​റ​ബ് കൂ​ട്ടാ​യ്മ​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട സി​റി​യ കൂ​ടി പ​ങ്കെ​ടു​ക്കു​ന്ന ഉ​ച്ച​കോ​ടി​ക്കാ​ണ് സൗ​ദി അ​റേ​ബ്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ട്. ക​ഴി​ഞ്ഞ​യാ​ഴ്ച ഈ​ജി​പ്ഷ്യ​ൻ ത​ല​സ്ഥാ​ന​മാ​യ കൈ​റോ​വി​ൽ സ​മ്മേ​ളി​ച്ച അ​റ​ബ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ യോ​ഗം സി​റി​യ​യെ അ​റ​ബ് ലീ​ഗി​ലേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വ് സി​റി​യ​ൻ പ്ര​സി​ഡ​ന്റ് ബ​ശ്ശാ​ർ അ​ൽ അ​സ​ദി​നെ ഉ​ച്ച​കോ​ടി​യി​ലേ​ക്ക് ക്ഷ​ണി​ച്ചു.

സി​റി​യ​യു​ടെ പ്ര​തി​നി​ധി കൂ​ടി സ​ന്നി​ഹി​ത​നാ​യി​രു​ന്ന തി​ങ്ക​ളാ​ഴ്ച​യി​ലെ സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ധ​ന​കാ​ര്യ മ​ന്ത്രി അ​ൽ ജ​ദ്ആ​ൻ ഉ​ച്ച​കോ​ടി​യി​ലേ​ക്ക് സി​റി​യ​യെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ചു. 'അ​റ​ബ് ലീ​ഗി​ലേ​ക്കു​ള്ള സി​റി​യ​യു​ടെ തി​രി​ച്ചു​വ​ര​വി​നെ സ്വാ​ഗ​തം ചെ​യ്യു​ന്നു. പൊ​തു​ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നാ​യി എ​ല്ലാ​വ​രു​മാ​യും ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് ആ​ഗ്ര​ഹം' മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഭ​ക്ഷ്യ​സു​ര​ക്ഷ, കാ​ലാ​വ​സ്ഥ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സൗ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന വി​വി​ധ സം​രം​ഭ​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച ധ​ന​കാ​ര്യ മ​ന്ത്രി മേ​ഖ​ല​യി​ലെ സാ​മ്പ​ത്തി​ക സു​സ്ഥി​ര​ത​യും വി​ക​സ​ന​വും കൈ​വ​രി​ക്കു​ന്ന​തി​ന് സൗ​ദി ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arab countriesSaudi Finance MinisterEconomic integration
News Summary - Economic integration among Arab countries is important - Saudi Finance Minister
Next Story