കിഴക്കൻ പ്രവിശ്യ ഇസ്ലാഹി സംഗമം
text_fieldsദമ്മാമിൽ നടന്ന ഇസ്ലാഹി സംഘടനകളുടെ കിഴക്കൻ പ്രവിശ്യ സംഗമത്തിൽ കബീർ സലഫി സംസാരിക്കുന്നു
ദമ്മാം: സൗദിയിലെ കിഴക്കന്‍ പ്രവിശ്യ ഇസ്ലാഹി സെന്ററുകളുടെ കൂട്ടായ്മയായ ഈസ്റ്റേണ്‍ സോനൽ ഇസ്ലാഹി കമ്മിറ്റി ഇസ്ലാഹി സംഗമം സഘടിപ്പിച്ചു. ദമ്മാം 91ലെ അൽ ഖമീസ് ഇസ്തിറാഹയിൽ രാവിലെ ഒമ്പതിന് ആരംഭിച്ച സംഘടന സെഷൻ അബ്ദുസ്സമദ് കരിഞ്ചാപ്പടി ഉദ്ഘാടനം ചെയ്തു. എം. ഹബീബുറഹ്മാന് അധ്യക്ഷത വഹിച്ചു. 'സംഘടന, സംഘാടനം' എന്ന വിഷയത്തില്‍ അയ്യൂബ് സുല്ലമി പ്രഭാഷണം നടത്തി. എം. മൊയ്തീൻ സ്വാഗതവും സലീം റഹീമ നന്ദിയും പറഞ്ഞു. ഫഹിം അബ്ദുൽ റഷീദ് ഖിറാഅത്ത് നടത്തി. ഉച്ചക്ക് ശേഷം രണ്ടിന് ആരംഭിച്ച പൊതുപരിപാടിയിൽ ഇ.ടി. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. ഇസ്ലാഹി സെന്റര്‍ നാഷനൽ ഘടകം ട്രഷറർ ഫാറൂഖ് ഉദ്ഘാടനം നിര്‍വഹിച്ചു. 'പരലോക മോക്ഷം ഏകദൈവ വിശ്വാസത്തിലൂടെ' എന്ന വിഷയത്തില്‍ ഹിദായ ജാലിയാത്ത് മലയാള വിഭാഗം പണ്ഡിതൻ അജ്മല്‍ മദനിയും മാധ്യമ പ്രവര്ത്തകൻ സാജിദ് ആറാട്ടുപുഴ 'സാമൂഹിക പ്രതിബദ്ധത' എന്ന വിഷയത്തിലും 'കുടുംബ സംവിധാനവും താളാത്മ ജീവിതവും' എന്ന വിഷയത്തില്‍ കബീര്‍ സലഫിയും പ്രഭാഷണങ്ങൾ നടത്തി. സാമൂഹിക വിഷയങ്ങളില്‍ കൂട്ടായ്മകളുടെ പ്രാധാന്യവും പങ്കും വിലമതിക്കാന്‍ പറ്റാത്തതാണെന്നും നിരാലംബരായ മനുഷ്യര്‍ക്ക് സഹായം എത്തിക്കുന്നതിലും പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയെ കൈപിടിച്ച് ഉയര്‍ത്തുന്നതിലും ഒറ്റപ്പെടല്‍ എന്ന ദുരന്തത്തില്‍നിന്നും മനുഷ്യനെ സാന്ത്വനത്തിന്റെ സ്പര്‍ശങ്ങള്‍കൊണ്ട് ഒപ്പമുണ്ട് ഞങ്ങള്‍ എന്ന് പറയുന്നിടത്തുമാണ് മനുഷ്വത്വം എന്ന് സാജിദ് ആറാട്ടുപുഴ പറഞ്ഞു. ജുബൈല്‍ ഇസ്ലാഹി സെന്റര്‍ പ്രബോധകൻ കബീർ എം. പറളി എഴുതിയ കവിത സമാഹാരത്തിന്റെ പ്രകാശനം സാജിദ് ആറാട്ടുപുഴക്ക് പുസ്തകം നൽകി ഫാറൂഖ് നിർവഹിച്ചു. എ.കെ. നവാസ് സ്വാഗതവും സക്കരിയ്യ മങ്കട നന്ദിയും പറഞ്ഞു. മുഹമ്മദ് ഹബീബ് ഖിറാഅത്ത് നടത്തി. സ്ത്രീകള്‍ക്കുവേണ്ടി പ്രത്യേകം സജ്ജീകരിച്ച ഹാളില്‍ 'നല്ല വ്യക്തിത്വം' എന്ന വിഷയത്തില്‍ വാഹിദ ടീച്ചറും 'വിശ്വാസിനിയും പ്രബോധനവും' എന്ന വിഷയത്തില്‍ അബീറാ സ്വലാഹിയ്യയും ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. വൈകീട്ട് നാലോടെ ആരംഭിച്ച വിവിധ കലാകായിക മത്സരങ്ങളില്‍ വിവിധ സെന്ററുകളില്‍ നിന്നുള്ള മുതിര്‍ന്നവരും കുട്ടികളും പങ്കെടുത്തു. മഗ്രിബ് നമസ്കാരത്തോടനുബന്ധിച്ച് നടന്ന കള്‍ചറല്‍ പ്രോഗ്രാമിനുശേഷം വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. അബ്ദുല്‍ റാഷിദ് ഖോബാര്‍, ഷംസാദ് മുഹമ്മദ് അഖ്രബിയ്യ, മുനീബ് ദമ്മാം, ഗസ്സാലി ദമ്മാം, ഫാറൂഖ് അഖ്രബിയ്യ, ഹിനാസ് അഖ്രബിയ്യ, ഷൗക്കത്തലി ഖോബാര്‍, ബാപ്പുട്ടി ഖോബാര്‍, നസീഫ് ജുബൈല്‍, ഹിസ്സത്ത് അഖ്രബിയ്യ, അബ്ദുറഹ്മാന് ദമ്മാം എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

