കിഴക്കൻ പ്രവിശ്യ ഫാൽക്കൻ ക്ലബ് ടൂർണമെന്റിന് സമാപനം
text_fieldsസൗദി ഫാൽക്കൻ ക്ലബ് കപ്പ് ടുർണമെന്റിൽ വിജയിയോടൊപ്പം ഡെപ്യൂട്ടി ഗവർണർ അമീർ സുഊദ് ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ്
ദമ്മാം: സൗദി ഫാൽക്കൺസ് ക്ലബ് കപ്പ് കിഴക്കൻ മേഖല മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് സംഘടിപ്പിച്ച ഫാൽക്കൻ ക്ലബ് ടൂർണമെന്റ് സമാപിച്ചു. ഏഴ് ദിവസം നീണ്ടുനിന്ന മത്സരത്തിൽ 592 ഫാൽക്കൻ ക്ലബ്ബുകളുടെ കീഴിലായി 1734 ഫാൽക്കനുകളാണ് മത്സരത്തിൽ പങ്കെടുത്തത്. വിവിധ കാറ്റഗറികളിലായി നടന്ന മത്സരത്തിൽ 480 ഫാൽക്കനുകളെ വിജയികളായി പ്രഖ്യാപിച്ചു. ഒരു കോടി സൗദി റിയാലിന്റെ സമ്മാനത്തുകയാണ് ഇവർ പങ്കിട്ടെടുത്തത്. സമാപന ചടങ്ങിൽ ക്ലബ്ബിന്റെ ഡയറക്ടർ ബോർഡ് ചെയർമാനായ കിഴക്കൻ പ്രവിശ്യാ ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസിെൻറ സാന്നിധ്യത്തിൽ, സൗദി ഫാൽക്കൺസ് ക്ലബ് കപ്പ് 2025 വിജയികളെ ആദരിച്ചു. മുൻവർഷത്തേതിനേക്കാൾ ശക്തമായ പങ്കാളിത്തമാണ് ഇത്തവണത്തെ ടൂർണമെൻറിൽ പ്രകടമായത്. 530-ഓളം ഫാൽക്കൻ പരിശീലകരരുടെ നേതൃത്വത്തിലാണ് ഇത്രയേറെ ഫാൽക്കനുകൾ മത്സരത്തിനെത്തിയത്. അമച്വർ, പ്രഫഷനൽ, സ്വകാര്യ, എലൈറ്റ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലായണ് മത്സരം നടന്നത്. മത്സരത്തിനൊപ്പം വന്യജീവി സംരക്ഷണ വകുപ്പിെൻറ മേൽനോട്ടവും ടുർണമെൻറിനെ വേറിട്ടതാക്കി. സൗദി ഫാൽക്കൺസ് ക്ലബ്, പരിസ്ഥിതി നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് അംഗീകൃത സംവിധാനത്തിലൂടെ ഉറപ്പാക്കുന്നതിനും ഡാറ്റാ ഓർഗനൈസേഷൻ മെച്ചപ്പെടുത്തുന്നതിനും ഉടമസ്ഥാവകാശം നിയന്ത്രിക്കുന്നതിനും നാഷനൽ സെൻറർ ഫോർ വൈൽഡ്ലൈഫ് പ്രത്യേകം നിഷ്കർഷിച്ചിരുന്നു.
ഫാൽക്കണുകളുടെ ഡാറ്റ രജിസ്റ്റർ ചെയ്യുന്നതിെൻറയും ഔദ്യോഗിക രേഖ നിലനിർത്തുന്നതിെൻറയും പ്രാധാന്യത്തെക്കുറിച്ച് ഉടമകളിൽ അവബോധം വളർത്തുക എന്നതാണ് ഈ ഡോക്യുമെേൻറഷൻ നടപടിക്രമത്തിെൻറ ലക്ഷ്യം. കൂടാതെ ഫാൽക്കൺ പ്രജനനത്തെയും അതിെൻറ പറക്കലിനേയും നിയന്ത്രിക്കുന്ന പരിസ്ഥിതി നിയമങ്ങൾ പാലിക്കാനുള്ള ഉടമകളുടെ ഉത്തരവാദിത്തം ശക്തിപ്പെടുത്തുന്നു.സൗദിയുടെ പൈതൃക വിനോദങ്ങളെ നിലനിർത്തുകയും പ്രോത്സാഹിപ്പിക്കുകയും പുതുതലമുറക്ക് പരിചയപ്പെടുത്തുകയും ചെയ്യുക എന്ന അർഥത്തിലാണ് ടൂർണമെൻറ് സംഘടിപ്പിച്ചതെന്ന് സംഘാടകർ പറഞ്ഞു. കുടുംബങ്ങളും യുവാക്കളുമുൾപ്പടെ 80,000-ഓളം കാണികളാണ് ഇത്തവണ ഫൈനൽ മത്സരം കാണൻ കിഴക്കൻ പ്രവിശ്യ അസീസിയയിലെ ഹാഫ്മൂൺ കടൽത്തീരത്ത് എത്തിയത്. ഡിസംബർ 25 മുതൽ ജനുവരി 10 വരെ റിയാദിന് വടക്കുള്ള മൽഹാമിൽ നടക്കാനിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഫാൽക്കണുകളുടെ മത്സരമായ കിങ് അബ്ദുൽ അസീസ് ഫാൽക്കൺറി ഫെസ്റ്റിവലിലേക്കാണ് ഇവിടെനിന്ന് മത്സരാർഥികൾ ഇനി നീങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

