ഈസ്റ്റേൺ ഡ്രീം ഫെസ്റ്റ് ഇന്ന്
text_fieldsഡ്രീം കാച്ചേഴ്സ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
ദമ്മാം: ഡ്രീം കാച്ചേഴ്സ് ഒരുക്കുന്ന ‘ഡ്രീം ഫെസ്റ്റ്’ വ്യാഴാഴ്ച രാത്രി എട്ടു മുതൽ സഫ്വയിൽ അൽഹിനാബി വെഡിങ് വെന്യൂവിൽ അരങ്ങേറുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സൗദി കിഴക്കൻ പ്രവിശ്യയിലെ സോഷ്യൽ മീഡിയയിൽ സജീവമായ മലയാളികളുടെ കൂട്ടായ്മയാണ് ഡ്രീം കാച്ചേഴ്സ്. സൗദി അറേബ്യയിൽ ആദ്യമായാണ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിൽനിന്ന് മലയാളികളുടെ കലാപരിപാടികൾക്കു വേണ്ടി മാത്രമായി ഇത്തരത്തിലൊരു സംഘടന രൂപവത്കരിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
നിലവിൽ 250ൽ പരം സുഹൃത്തുക്കൾ ഡ്രീം കാച്ചേഴ്സിൽ അംഗങ്ങളാണ്. കൊണ്ടോട്ടിക്കാരൻ ബാപ്പുട്ടിയും ടീമും ഗായികയും വയലിനിസ്റ്റുമായ ലക്ഷ്മി ജയനും സീരിയൽ നടനും ഡാൻസറുമായ ഋഷികുമാറും ഗായകൻ സഫറും വിവിധ ഡാൻസ് ടീമുകളും പരിപാടിയിൽ പങ്കെടുക്കും. ശരത് നാരായണൻ, ഫെറിക് ഫ്രാൻസിസ്, മൊയ്തീൻ, ഉണ്ണികൃഷ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

