ഈസ്റ്റ് വെനീസ് അസോസിയേഷന് പുതിയ ഭാരവാഹികൾ
text_fieldsആന്റണി വിക്ടർ (പ്രസി.), രാജേഷ് ഗോപിനാഥൻ (ജന. സെക്ര.), നിസാർ മുസ്തഫ (ട്രഷ.),
സിജു പീറ്റർ (ചാരിറ്റി കൺവീനർ), നൗമിതാ ബദർ (വനിത പ്രസി.), റീന സിജു (വനിത സെക്ര.)
റിയാദ്: റിയാദിലെ ആലപ്പുഴ കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷൻ (ഇവ) വാർഷിക പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും മലസിലെ അൽ യാസ്മിൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
പ്രസിഡന്റ് ആന്റണി വിക്ടർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് മൂസ പ്രവർത്തന റിപ്പോർട്ടും ട്രഷറർ നിസാർ മുസ്തഫ കണക്കും അവതരിപ്പിച്ചു. സുരേഷ് കുമാർ, ഹാഷിം ചീയാംവെളി, നൗമിത ബദർ, സിജു പീറ്റർ, ബിന്ദു സാബു എന്നിവർ സംസാരിച്ചു. ബദർ കാസിം സ്വാഗതവും രാജേഷ് ഗോപിനാഥൻ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി ആന്റണി വിക്ടർ (പ്രസി.), അബ്ദുൽ അസീസ്, ഷാജി പുന്നപ്ര (വൈ. പ്രസി.), രാജേഷ് ഗോപിനാഥൻ (ജന. സെക്ര.), ആസിഫ് ഇഖ്ബാൽ, ഷാജഹാൻ ആലപ്പുഴ (ജോ. സെക്ര.), നിസാർ മുസ്തഫ (ട്രഷ.), സിജു പീറ്റർ (ചാരിറ്റി കൺവീനർ), ഫാരിസ് സൈഫ് (മീഡിയ കൺവീനർ), സുരേഷ് ആലപ്പുഴ, ഹാഷിം ചീയാംവെളി, നിസാർ അഹമ്മദ്, വി.ജെ. നസ്രുദ്ദീൻ, ടി.എൻ.ആർ. നായർ (ഉപദേശകസമിതി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.
നൗമിതാ ബദർ (പ്രസി.), മായാ ജയരാജ് (വൈ. പ്രസി.), റീന സിജു (സെക്ര.), പ്രവീണ രാജേഷ് (ജോ. സെക്ര.) എന്നിവർ
വനിതാവിഭാഗം ഭാരവാഹികളാണ്.

