ജിഷ്ണുവിന് ഒരു കൈത്താങ്ങായി ‘ഇവ’
text_fieldsജിഷ്ണുവിനോടൊപ്പം ഇവ അസോസിയേഷൻ ഭാരവാഹികൾ
റിയാദ്: ജോലിതേടിയെത്തി ദുരിതത്തിലായ ആലപ്പുഴ സ്വദേശി ജിഷ്ണുവിന് സാമൂഹികപ്രവർത്തകർ തുണയായി. വണ്ടാനം മെഡിക്കൽ കോളജിനടുത്തുള്ള ജിഷ്ണു ഒരു ഏജൻസി വഴിയാണ് സ്വകാര്യ കമ്പനിയുടെ സ്പോൺസർഷിപ്പിൽ സൗദിയിൽ എത്തിയത്. മറ്റൊരു കമ്പനിയുടെ വെയർഹൗസിൽ ആറ് മാസം ജോലി ചെയ്തു. ഇഖാമ അവരുടെ സ്പോൺസർഷിപ്പിലേക്ക് മാറ്റാൻ ശ്രമിച്ചപ്പോഴാണ് മൂന്നു മാസം മുേമ്പ ഫൈനൽ എക്സിറ്റ് അടിച്ചതായി അറിയാൻ കഴിഞ്ഞത്.
തുടർന്ന് ആ കമ്പനി കൈയൊഴിഞ്ഞപ്പോൾ കൊടുംതണുപ്പിൽ കിടക്കാൻ ഒരിടമില്ലാതെ ബത്ഹയിലെ ഒരു കെട്ടിടത്തിെൻറ ടെറസ്സിൽ ആകെ തളർന്ന് അവശനായി കഴിയുകയായിരുന്നു. വിവരം അറിഞ്ഞ ആലപ്പുഴ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷൻ (ഇവ) പ്രസിഡൻറ് ശരത് സ്വാമിനാഥൻ, ജീവകാരുണ്യ കൺവീനർ സിജു പീറ്റർ എന്നിവർ ജിഷ്ണുവിനെ സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
താമസസൗകര്യം ഒ.ഐ.സി.സി ആലപ്പുഴ ജില്ലാ പ്രസിഡൻറ് സുഗതൻ നൂറനാട്, ജില്ല കമ്മിറ്റിയംഗം ഡാനിയൽ എന്നിവർ ചേർന്ന് ശരിയാക്കി. സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടിെൻറ സഹായത്തോടെ ഫൈനൽ എക്സിറ്റുനുവേണ്ട ഏർപ്പാടുകൾ ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം ശരത് സ്വാമിനാഥൻ, സിജു പീറ്റർ, ഹാഷിം ചിയാംവെളി, സുരേഷ് ആലപ്പുഴ, ധന്യ ശരത്, റീന സിജു എന്നിവർ ജിഷ്ണുവിനെ സന്ദർശിച്ച് വിമാന ടിക്കറ്റ് കൈമാറി. യുവാവ് നാട്ടിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

