രാജ്യത്തിെൻറ പൈതൃക സൗന്ദര്യം പകർത്തി ഈസ്റ്റ് കോസ്റ്റ് ഫെസ്റ്റിവൽ
text_fieldsദമ്മാം: സൗദി അറേബ്യയുടെ ഗൃഹാതുരത്വമുണർത്തുന്ന കാഴ്ച്ചകളൊരുക്കി കിങ് അബ്ദുല്ല എൻവയോൺമെൻറ് പാർക്കിൽ ആരം ഭിച്ച ഏഴാമത് ഈസ്റ്റ് കോസ്റ്റ് ഫെസ്റ്റിവൽ ജനശ്രദ്ധ നേടുന്നു. മേളയുടെ ഭാഗമായി അമ്പതാണ്ടുകൾ മുമ്പുവരെ കിഴക ്കൻ പ്രവിശ്യയിൽ നിലനിന്ന മരക്കപ്പൽ നിർമാണം പുനഃരാവിഷ്കരിച്ചു. മറഞ്ഞുപോയ പാരമ്പര്യ കലകളെ പുനഃപ്രതിഷ്ഠിക്കു ന്നതിെൻറ ഭാഗമായി കിഴക്കൻ പ്രവിശ്യ അമീർ പ്രിൻസ് സഊദ് ബിൻ നാഇഫ് അബ്ദുൽ അസീസിെൻറ നിർദേശപ്രകാരമാണ് കപ്പൽ നിർമ്മാണം ഫെസ്റ്റിവലിെൻറ ഭാഗമായത്.
ഗൾഫ് രാജ്യങ്ങളിലെ പരമ്പരാഗത വ്യവസായത്തെ തിരിച്ചു കൊണ്ടുവരുന്നതിൽ അതീവ പ്രാധാന്യമുണ്ടെന്ന് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന നാസർ അബ്ദുൽലത്തീഫ് പറഞ്ഞു. കരകൗശല നിർമാണ രംഗത്ത് നിപുണരായ നിരവധി സ്വദേശികളാണ് മേളകളിൽ നിറഞ്ഞു നിൽക്കുന്നത്. കപ്പൽ നിർമാണത്തിലേർപ്പെട്ട സ്വദേശികൾക്ക് തലമുറകളായി കിട്ടിയ വിവരങ്ങളാണ് നിർമാണത്തിന് സഹായകമായത്. കാറ്റിനെയും തിരമാലകളെയും പ്രതിരോധിക്കാൻ കപ്പലിനുപയോഗിക്കുന്ന മരം, ആണി തുടങ്ങിയ വസ്തുക്കളൊക്കെ ഗുണനിലവാരമുള്ളതാകണം. ആവശ്യക്കാർക്കനുസരിച്ച് കപ്പലിെൻറ നിർമാണവും വ്യത്യസ്തമായിരിക്കും. ചിലത് മത്സ്യബന്ധനത്തിനു വേണ്ടി മാത്രമായിരിക്കും. വേറെ ചിലത് മുത്തുകളും പവിഴങ്ങളും ശേഖരിക്കാനുപയോഗിക്കുന്നതും. അൽബും, ജാൽബോട്ട്, ബഗ്ള, അൽ ബഖാറ, അൽ സബൂക്ക് തുടങ്ങിയ കപ്പലുകളാണ് ഗൾഫ് മേഖലയിൽ പ്രധാനമായും നിർമിച്ചിരുന്നത്. യാത്രക്കുപയോഗിക്കുന്ന മരം കൊണ്ടുണ്ടാക്കുന്ന കപ്പലുകളിൽ തേക്ക്, മുളകൾ എന്നിവയാണ് കാര്യമായും ഉപയോഗിച്ചിരുന്നത്. മരം കൊണ്ട് വലിയ കപ്പലുണ്ടാക്കാൻ ഒരു വർഷത്തിലധികമാവും.
എന്നാൽ ചെറിയ ബോട്ടുകൾ നിർമിക്കാൻ മുന്നോ, നാലോ മാസങ്ങൾ മതി. ഇന്നത്തെ മര വ്യവസായങ്ങളുടെ കുറവ് ഇത്തരം നിർമാണങ്ങൾക്ക് വിഘാതമാണെന്ന് നിർമാതാക്കൾ പറയുന്നു. ടൂറിസം രംഗത്തെ അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്താൻ കൂടിയാണ് അമ്പതാണ്ടുകൾക്ക് ശേഷം വീണ്ടും പരമ്പരാഗത നിർമാണങ്ങളെ പുനഃരുദ്ധരിക്കുന്നത്. മാത്രവുമല്ല പ്രാദേശിക വാണിജ്യങ്ങളെ പ്രോത്സാഹിപ്പിക്കാനും നിരവധി തൊഴിൽ സാധ്യതകൾ നൽകാനും ഇതിലൂടെ ലക്ഷ്യം വെക്കുന്നതായി സൗദി ടൂറിസം, പൈതൃക വകുപ്പ് ഡയറക്ടർ എൻജി. അബ്ദുൽ ലത്വീഫ് അൽ ബുൻയാൻ പറഞ്ഞു. കപ്പൽ നിർമാണത്തിനു പുറമെ മൺപാത്ര നിർമാണം, അലങ്കാര വസ്തുക്കളുടെ നിർമാണം തുടങ്ങിയവയും പ്രദർശനത്തിനുണ്ട്. മൗസം അൽഷർഖിയ്യ അവസാനിക്കുന്നതോടെ ഈസ്റ്റേൺ കോസ്റ്റ് ഫെസ്റ്റിവലിനും തിരശ്ശീല വീഴും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
