Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇഖാമയിലെ പേര്​ തിരുത്താൻ ഇനിയെളുപ്പം; ഓൺലൈൻ നടപടിക്രമങ്ങൾ വിശദീകരിച്ച്​ ജവാസത്​

text_fields
bookmark_border
ഇഖാമയിലെ പേര്​ തിരുത്താൻ ഇനിയെളുപ്പം; ഓൺലൈൻ നടപടിക്രമങ്ങൾ വിശദീകരിച്ച്​ ജവാസത്​
cancel

റിയാദ്: സൗദിയിലെ വിദേശി താമസക്കാരുടെ തിരിച്ചറിയൽ കാർഡായ ‘ഇഖാമ’യിലെ പേര്​ തിരുത്തുന്നതിനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കി പാസ്​പോർട്ട്​ ജനറൽ ഡയറക്​ടറേറ്റ്​ (ജവാസത്​).​ തൊഴിൽ സ്ഥാപനങ്ങൾക്കാണ്​ അവരുടെ കീഴിലുള്ള ജീവനക്കാരുടെ പേര് തിരുത്താൻ കഴിയുക. ഇതിനായി ജവാസത്തി​െൻറ ‘മുഖീം’ പോർട്ടൽ വഴിയാണ്​ ശ്രമിക്കേണ്ടത്​. തിരുത്തിലും പുതിയ ഇഖാമ പ്രിൻറ്​ ചെയ്​തുകിട്ടുന്നതിനും അപേക്ഷിക്കാൻ സാധിക്കുമെന്ന് ജവാസത് വ്യക്തമാക്കി.

സ്ഥാപനങ്ങൾക്കായി ജവാസാത് ഒരുക്കിയിട്ടുള്ള ഇലക്ട്രോണിക് സേവനങ്ങളുടെ ഭാഗമായാണ് ഈ പുതിയ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. ഈ ഡിജിറ്റൽ സേവനം ഉപയോഗിക്കേണ്ടത് എങ്ങനെയെന്നതിനുള്ള ഘട്ടങ്ങളും ജവാസാത് വിശദീകരിച്ചു. പേര് തിരുത്തുന്നതിനായി ആദ്യമായി മുഖീം പോർട്ടലിൽ ലോഗിൻ ചെയ്​ത്​ പ്രവേശിക്കണം.

തുടർന്ന് പോർട്ടലിൽ ജീവനക്കാര​െൻറ പേര്​ തിരയണം. ശേഷം ഇഖാമ നമ്പർ രേഖപ്പെടുത്തണം. ഇതിന് ശേഷം ജീവനക്കാര​െൻറ പ്രൊഫൈൽ ഓപ്പൺ ചെയ്ത്, അതിലെ ‘പാസ്‌പോർട്ട് സേവനങ്ങൾ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതിൽ നിന്നാണ് വിവർത്തനം ചെയ്ത പേര് തിരുത്തുന്നതിനുള്ള സേവനം തിരഞ്ഞെടുക്കേണ്ടത്.

ഈ ഇലക്ട്രോണിക് സേവനം നിലവിലുള്ള അംഗീകൃത നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായിരിക്കുമെന്ന് ജവാസാത് വ്യക്തമാക്കി. നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും വിസ, താമസ രേഖാ ഇടപാടുകൾ കൂടുതൽ കാര്യക്ഷമമായി പൂർത്തിയാക്കുന്നതിനും ഇത്തരം ഡിജിറ്റൽ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജവാസാത് എല്ലാ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Easier to correct name on Iqama now; Jawasat explains online procedures
Next Story