'മൺമറഞ്ഞ നേതാക്കൾ': കെ.എം.സി.സി അനുസ്മരണ പരിപാടി
text_fieldsകെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ‘മൺമറഞ്ഞ നേതാക്കൾ’ അനുസ്മരണ പരിപാടി നാഷനൽ വർക്കിങ് പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: മഹാന്മാരായ നേതാക്കളുടെ ധന്യമായ ജീവിതമാണ് പാഠമെന്നും അത് പിൻപറ്റി മുന്നോട്ടുനീങ്ങുന്ന മുസ്ലിം ലീഗിന് ഏത് പ്രതിസന്ധിയെയും അതിജയിച്ച ചരിത്രമാണുള്ളതെന്നും കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച 'മൺമറഞ്ഞ നേതാക്കൾ' അനുസ്മരണ പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പഴയകാല നേതാക്കളുടെ കർമചൈതന്യമാണ് ഇന്നത്തെ പുരോഗതിക്ക് നിദാനം. ആരുടേയും അവകാശങ്ങളെ തട്ടിയെടുക്കാതെ സമുദായത്തിന് അർഹതപ്പെട്ടത് നേടിയെടുക്കാൻ അവർ നടത്തിയ ത്യാഗോജ്ജ്വലമായ പ്രവർത്തനങ്ങൾ അടയാളപ്പെടുത്തപ്പെട്ടതാണ്. ജനാധിപത്യം സംരക്ഷിക്കുന്നതിലും മതസാഹോദര്യം നിലനിർത്തുന്നതിലും ഈ നേതാക്കൾ വഹിച്ച പങ്ക് നിസ്തുലമാണെന്നും ഇവർ ചൂണ്ടിക്കാട്ടി. മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമർ ബാഫഖി തങ്ങൾ, ചെർക്കളം അബ്ദുല്ല, അഡ്വ. ഹബീബ് റഹ്മാൻ, എം.ഐ. തങ്ങൾ തുടങ്ങിയ നേതാക്കളെയാണ് കമ്മിറ്റി അനുസ്മരിച്ചത്. അറബി ഭാഷാസമരത്തിൽ പങ്കെടുത്ത് രക്തസാക്ഷികളായ മജീദ്, റഹ്മാൻ, കുഞ്ഞിപ്പ എന്നിവരെയും യോഗത്തിൽ അനുസ്മരിച്ചു. വൈസ് പ്രസിഡൻറ് ഹാരിസ് തലാപ്പിൽ അധ്യക്ഷത വഹിച്ചു.
സൗദി നാഷനൽ വർക്കിങ് പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ, ഓർഗനൈസിങ് സെക്രട്ടറി ജലീൽ തിരൂർ എന്നിവർ സംസാരിച്ചു. മുജീബ് ഫൈസി മമ്പാട്, കെ.ടി. അബൂബക്കർ, ബാവ താനൂർ എന്നിവർ മുഹമ്മദലി ശിഹാബ് തങ്ങളെ അനുസ്മരിച്ചു. ഉമർ ബാഫഖി തങ്ങൾ അനുസ്മരണ പ്രഭാഷണം യു.പി. മുസ്തഫ നടത്തി. സിദ്ദീഖ് തുവ്വൂർ അഡ്വ. ഹബീബ് റഹ്മാനെയും ഷംസു പെരുമ്പട്ട ചെർക്കളം അബ്ദുല്ലയേയും അഡ്വ. ഹബീബ് റഹ്മാൻ, ഷഫീഖ് കൂടാളി എന്നിവർ എം.ഐ. തങ്ങളെയും അനുസ്മരിച്ചു. ഭാഷാസമര പോരാളികളെ കുറിച്ച് സിദ്ദീഖ് കോങ്ങാടും സംസാരിച്ചു. ആക്ടിങ് സെക്രട്ടറി കബീർ വൈലത്തൂർ സ്വാഗതവും സെക്രട്ടറി നൗഷാദ് ചാക്കീരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

