ആദ്യകാല പ്രവാസി പി.ആർ. മുഹമ്മദ് ഹസൻ ജിസാനിൽ നിര്യാതനായി
text_fieldsപി.ആർ.മുഹമ്മദ് ഹസൻ
യാംബു: സൗദിയിലെ ആദ്യകാല പ്രവാസിയും വ്യാപാര പ്രമുഖനുമായ മലപ്പുറം-പരപ്പനങ്ങാടി അട്ടകുഴങ്ങര സ്വദേശി പി.ആർ. മുഹമ്മദ് ഹസൻ (62) ജിസാനിൽ നിര്യാതനായി. നെഞ്ചുവേദനയെ തുടർന്ന് ജിസാനിലെ ബെയ്‌ഷ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച മുഹമ്മദ് ഹസൻ വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്.
ജിസാനിലെ അറാട്കോ ഗ്രൂപ്പിന്റെ കീഴിലുള്ള ജിസാൻ ഹോട്ടലി ന്റെയും ജിസാൻ അറാട് കോ ക്യാമ്പിന്റെയും മാനേജറായി സേവനം ചെയ്യുകയായിരുന്നു മുഹമ്മദ് ഹസൻ. നേരത്തേ യാംബുവിലെ ഡേ ടു ഡേ ഷോപ്പിംഗ് മാൾ മാനേജറായിരുന്നു.
ജിദ്ദയിലും സൗദിയിലെ മറ്റു മേഖലകളിലും വിവിധ വ്യവസായ സംരംഭകളിൽ നിറ സാന്നിധ്യമായിരുന്ന ഹസ്സൻ 43 വർഷമായി സൗദി പ്രവാസിയായിരുന്നു. ജീവകാരുണ്യ സേവന പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റെ പങ്ക് ഏറെ ശ്രദ്ധേയമായിരുന്നു.
പരേതനായ പി.ആർ അബൂബക്കർ ഹാജിയാണ് മുഹമ്മദ് ഹസന്റെ പിതാവ്. മാതാവ്: പരേതയായ ഖദീജ .ഭാര്യ: ഖൗലത്ത്. മക്കൾ: അബ്ദുൽ ഖാദർ, സൽമാൻ, അജ്മൽ സുലൈമാൻ, ഖുശ്‌നൂരി. സഹോദരങ്ങൾ: ഹംസ, മുഹമ്മദ് റഷീദ്, അബ്ദുൽ ലത്തീഫ്, ആയിഷ, ഫാത്തിമ, നസീമ, റംല. നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ജിസാനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

