Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രവാസി ഈണം...

പ്രവാസി ഈണം ഫെസ്​റ്റ്​ സംഘടിപ്പിച്ചു

text_fields
bookmark_border
പ്രവാസി  ഈണം ഫെസ്​റ്റ്​ സംഘടിപ്പിച്ചു
cancel

ഹഫറുൽ ബാത്വിൻ: പ്രവാസി സാംസ്കാരിക വേദി ഹഫറൽ ബാത്വിനിൽ ഈദ്​^ ഓണം ആഘോഷം ഈണം ഫെസ്​റ്റ്​ പരിപാടി സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനം സാജിദ് ആറാട്ടുപുഴ ഉദ്​ഘാടനം ചെയ്തു. പ്രസിഡൻറ്​ സി.എച്ച്. അബ്​ദുല്ല അധ്യക്ഷത വഹിച്ചു. ഇരുവർക്കും സാജിദ് ആറാട്ടുപുഴ ഉപഹാരം നൽകി.
ബ്രൈറ്റ് ഹോസ്പിറ്റലുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ്​ ഒരുക്കിയിരുന്നു. ചടങ്ങിൽ ഹഫറിലെ സാമൂഹിക പ്രവർത്തകരായ ബാബ മഞ്ചേശ്വരം, നൗഷാദ് കൊല്ലം എന്നിവരെ പ്രസിഡൻറ്​ പൊന്നാടയണിയിച്ച് ആദരിച്ചു. സലാഹുദ്ദീൻ പകൽകുറി റിപ്പോർട്ട് അവതരിപ്പിച്ചു. രതീഷ് ദാമോദരൻ, ജോസ്,ഔസേഫ് പല്ലൻ, സാജൻ എന്നിവർ ആശംസ നേർന്നു. ഷഫീഖ് ഷാജഹാൻ സ്വാഗതവും സുബാഷ് കുമാർ നന്ദിയും പറഞ്ഞു .
ആനക്ക് വാൽവെക്കൽ, സുന്ദരിക്ക് പൊട്ടു തൊടൽ തുടങ്ങി വിവിധ മൽസര പരിപാടികളും സംഘടിപ്പിച്ചിരുന്നു. അറുനൂറോളം പേർ പങ്കെടുത്ത പരിപാടിയിൽ ഓണസദ്യയും ഒരുക്കിയിരുന്നു. ലിങ്കൺ, നൗഷാദ് മണ്ഡലം, രതീഷ്, സുധീഷ്, .പി.കെ അഹമദ് സുരേഷ് കുമാർ,ആലിക്കുട്ടി, നൗഷാദ് ട്രാവൽസ്, നൂഹ്​മാൻ, അജിംഷ , അനൂപ്, മോഹനൻ,കുമാർ, അബൂബക്കർ തുടങ്ങിയവർ നേതൃത്വം നൽകി. വടംവലി മത്സരവും നടന്നു. ഈണം പരിപാടിയോടനുബന്ധിച്ച് ലഭിച്ച 111111 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eenam fest
News Summary - eanam fest-saudi-gulfnews
Next Story