ഇന്ത്യയിലേക്ക് ഇ-വിസ
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന വിദേശികൾക്കായി ഇ-വിസ ലഭ്യമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന നിരവധി വ്യാജ വെബ്സൈറ്റുകൾ പ്രവർത്തിക്കുന്നതായി കുവൈത്തിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ്. അപേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നതിനൊപ്പം, ചില സൈറ്റുകൾ സാമ്പത്തിക തട്ടിപ്പുകൾക്കു ഉപയോഗിക്കപ്പെടുകയും വ്യക്തിവിവരങ്ങൾ ദുരുപയോഗം ചെയ്യുന്നതായും എംബസി അറിയിച്ചു.
ഇന്ത്യൻ ഇ-വിസ അപേക്ഷകൾ സമർപ്പിക്കാനുള്ള ഔദ്യോഗിക വെബ്സൈറ്റ് www.indianvisaonline.gov.in. ആണെന്ന് എംബസി അറിയിച്ചു. ഇ-വിസ അപേക്ഷകൾക്കായി ഈ വെബ്സൈറ്റ് മാത്രം ഉപയോഗിക്കണം.
അനധികൃത വെബ്സൈറ്റുകൾ ഉപയോഗിക്കുന്നത് തട്ടിപ്പുകൾ, സാമ്പത്തിക നഷ്ടം, വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം എന്നിവക്ക് കാരണമാകാം. ഓൺലൈനായി വിസക്ക് അപേക്ഷിക്കുമ്പോൾ അപേക്ഷകർ ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

