Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right70 മില്യൺ ഡോളറിന്റെ...

70 മില്യൺ ഡോളറിന്റെ സമ്മാനങ്ങളുമായി ഇ-സ്​പോർട്​സ്​ വേൾഡ്​ കപ്പിന്​ റിയാദിൽ തുടക്കം

text_fields
bookmark_border
70 മില്യൺ ഡോളറിന്റെ സമ്മാനങ്ങളുമായി ഇ-സ്​പോർട്​സ്​ വേൾഡ്​ കപ്പിന്​ റിയാദിൽ തുടക്കം
cancel

റിയാദ്​: റിയാദിൽ 70 മില്യൺ ഡോളറി​ന്റെ റെക്കോർഡ് സമ്മാനത്തുകയോടെ 2025ലെ ഇ-സ്‌പോർട്‌സ് വേൾഡ് കപ്പിന്​ തുടക്കം കുറിച്ചു. മികവ്​ പുലർത്തുന്ന 16 ക്ലബ്ബുകൾക്കായി 27 മില്യൺ ഡോളർ നൽകും. ഈ വർഷത്തെ ടൂർണമെൻറിലെ വിജയിക്ക്​ ഏഴ്​ മില്യൺ ഡോളറും സമ്മാനിക്കും. റിയാദ്​ ബോളിവാഡ്​ ​സിറ്റിയിൽ വ്യാഴാഴ്​ച രാത്രിയിൽ വലിയ ആരവങ്ങളോടെയാണ്​ ഉദ്​ഘാടന ചടങ്ങ്​ നടന്നത്​. ആകാശത്ത്​ കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ട്​​ പരസഹസ്രം പൂക്കൾ വിരിയിച്ചു. കാണികൾ ആവേശത്തിലാറാടി. വൻ ജനപങ്കാളിത്തമാണുണ്ടായത്​. തത്സമയ സംപ്രേക്ഷണത്തിലൂടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പ്രേക്ഷകരും ചടങ്ങുകൾ വീക്ഷിച്ചു.

ലോകപ്രശസ്​ത ഗായകർ അണിനിരന്ന സംഗീത പരിപാടിയും അരങ്ങേറി. വിപുലമായ ദൃശ്യ-സാങ്കേതിക അവതരണങ്ങളും ചടങ്ങിൽ ഉണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇ-സ്‌പോർട്‌സ് ടൂർണമെൻറിനെ അടയാളപ്പെടുത്തുന്ന ആവേശകരമായ അന്തരീക്ഷമാണ്​ മൊത്തത്തിൽ സൃഷ്​ടിക്കപ്പെട്ടത്​.

സംസ്കാരം, സർഗാത്മകത, ഗെയിമുകൾ എന്നിവ ഒരു പ്ലാറ്റ്‌ഫോമിൽ ഒത്തുചേരുന്ന ഡിജിറ്റൽ സമൂഹത്തി​െൻറ ആത്മാവി​െൻറ ആഗോള ആഘോഷമാണ് ടൂർണമെൻറ്​ എന്ന്​ ഇ-സ്​പോർട്​സ്​ വേൾഡ്​ കപ്പ് ഫൗണ്ടേഷൻ ചീഫ് ഓപ്പറേറ്റിങ്​ ഓഫീസർ മൈക്ക് മക്‌കേബ് വിശദീകരിച്ചു. ഉദ്ഘാടന ചടങ്ങ് ടൂർണമെൻറി​െൻറ വ്യതിരിക്തമായ ഐഡൻറിറ്റിയെ പ്രതിഫലിപ്പിക്കുന്നുവെന്നും അസാധാരണമായ അന്തരീക്ഷത്തിൽ കലകളുടെയും ഇ-സ്‌പോർട്‌സി​െൻറയും സംയോജനത്തെ ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇ-സ്‌പോർട്‌സ് വേൾഡ് കപ്പ് കിരീടം നേടുന്നതിനായി ​അന്തരാഷ്​ട്ര തലത്തിലെ പ്രമുഖ ക്ലബ്ബുകളും കളിക്കാരും തമ്മിലുള്ള ദൈനംദിന ഏറ്റുമുട്ടലുകളുമായി ബോളിവാഡ്​ സിറ്റിയിൽ ആഗസ്​റ്റ്​ 24 വരെ ഏഴ്​ ആഴ്​ച ടൂർണമെൻറ്​ നീണ്ടുനിൽക്കും. ഫ്രീ ഫയർ, ഹോണർ ഓഫ് കിങ്​സ്​, മൊബൈൽ ഗെയിംസുകളായ ബാങ് ബാങ്, പബ്​ജി തുടങ്ങിയ 24 പ്രധാന ഗെയിം വിഭാഗങ്ങളിലായി 25 മത്സരങ്ങളാണ്​​ നടക്കുന്നത്​. 2,000 കളിക്കാർ ഇവയിൽ മാറ്റുരക്കും. മത്സരങ്ങളിൽ പങ്കെടുക്കാനും കളി കാണാനും https://www.esportsworldcup.com/en എന്ന ലിങ്കിൽ ടിക്കറ്റ്​ ബുക്ക്​ ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhSaudi NewsLatest News
News Summary - E Sports World Cup kicks off in Riyadh
Next Story