ഇ-സ്പോർട്സ് വേൾഡ് കപ്പിന്റിയാദിൽ തുടക്കം
text_fieldsഇ-സ്പോർട്സ് വേൾഡ് കപ്പിന്റെ ഉദ്ഘാടന ചടങ്ങ് റിയാദ് ബോളിവാഡ് സിറ്റിയിൽ നടന്നപ്പോൾ
റിയാദ്: റിയാദിൽ 70 മില്യൺ ഡോളറിന്റെ റെക്കോർഡ് സമ്മാനത്തുകയോടെ 2025ലെ ഇ-സ്പോർട്സ് വേൾഡ് കപ്പിന് തുടക്കം കുറിച്ചു. മികവ് പുലർത്തുന്ന 16 ക്ലബ്ബുകൾക്കായി 27 മില്യൺ ഡോളർ നൽകും. ഈ വർഷത്തെ ടൂർണമന്റെിലെ വിജയിക്ക് ഏഴ് മില്യൺ ഡോളറും സമ്മാനിക്കും. റിയാദ് ബോളിവാഡ് സിറ്റിയിൽ വ്യാഴാഴ്ച രാത്രിനടന്ന ഉദ്ഘാടന ചടങ്ങിൽ കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ട് ആകാശത്ത് പരസഹസ്രം പൂക്കൾ വിരിയിച്ചു. തത്സമയ സംപ്രേക്ഷണത്തിലൂടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പ്രേക്ഷകരും ചടങ്ങുകൾ വീക്ഷിച്ചു.
മത്സരങ്ങളിൽനിന്ന്
ലോകപ്രശസ്ത ഗായകർ അണിനിരന്ന സംഗീത പരിപാടിയും അരങ്ങേറി. വിപുലമായ ദൃശ്യ-സാങ്കേതിക അവതരണങ്ങളും ചടങ്ങിൽ ഉണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇ-സ്പോർട്സ് ടൂർണമന്റെിനെ അടയാളപ്പെടുത്തുന്ന ആവേശകരമായ അന്തരീക്ഷമാണ് സൃഷ്ടിക്കപ്പെട്ടത്.
സംസ്കാരം, സർഗാത്മകത, ഗെയിമുകൾ എന്നിവ ഒരു പ്ലാറ്റ്ഫോമിൽ ഒത്തുചേരുന്ന ഡിജിറ്റൽ സമൂഹത്തിന്റെ ആഗോള ആഘോഷമാണ് ടൂർണമെൻറ് എന്ന് ഇ-സ്പോർട്സ് വേൾഡ് കപ്പ് ഫൗണ്ടേഷൻ ചീഫ് ഓപറേറ്റിങ് ഓഫീസർ മൈക്ക് മക്കേബ് വിശദീകരിച്ചു. ടൂർണമന്റെിന്റെ വ്യത്യസ്ത മുഖം പ്രതിഫലിപ്പിക്കുന്നതും കലകളുടെയും ഇ-സ്പോർട്സിന്റെയും സമന്വയമാണ് ഉദ്ഘാടന ചടങ്ങെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മത്സരങ്ങളിൽനിന്ന്
ഇ-സ്പോർട്സ് വേൾഡ് കപ്പ് കിരീടം നേടുന്നതിനായി അന്തരാഷ്ട്ര തലത്തിലെ പ്രമുഖ ക്ലബ്ബുകളും കളിക്കാരും തമ്മിൽ ഏറ്റുമുട്ടും.
ബോളിവാഡ് സിറ്റിയിൽ ആഗസ്റ്റ് 24 വരെ ടൂർണമെൻറ് നീളും. ഫ്രീ ഫയർ, ഹോണർ ഓഫ് കിങ്സ്, മൊബൈൽ ഗെയിംസുകളായ ബാങ് ബാങ്, പബ്ജി തുടങ്ങിയ 24 പ്രധാന ഗെയിം വിഭാഗങ്ങളിലായി 25 മത്സരങ്ങളാണ് നടക്കുന്നത്. 2,000 കളിക്കാർ മാറ്റുരക്കും. മത്സരങ്ങളിൽ പങ്കെടുക്കാനും കളി കാണാനും https://www.esportsworldcup.com/en എന്ന ലിങ്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

