Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യി​ൽ നി​കു​തി​...

സൗ​ദി​യി​ൽ നി​കു​തി​ ദാ​യ​ക​രു​ടെ ഇ-​ഇ​ൻ​വോ​യ്​​സി​ങ്​ ജ​നു​വ​രി ഒ​ന്നു​ മു​ത​ൽ

text_fields
bookmark_border
സൗ​ദി​യി​ൽ നി​കു​തി​ ദാ​യ​ക​രു​ടെ ഇ-​ഇ​ൻ​വോ​യ്​​സി​ങ്​ ജ​നു​വ​രി ഒ​ന്നു​ മു​ത​ൽ
cancel

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ൽ പു​തു​താ​യി ന​ട​പ്പാ​ക്കു​ന്ന ഇ-​ഇ​ൻ​വോ​യ്‌​സി​ങ്ങി​ന്റെ ര​ണ്ടാം​ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​കു​തി​ദാ​യ​ക​രു​ടെ എ​ല്ലാ​വി​ധ സേ​വ​ന​ങ്ങ​ൾ​ക്കും '​ZKPOS' വി​ത​ര​ണ​ക്കാ​രാ​യ അ​ദ്​​വാ അ​ൽ ഷു​ജാ ത​യാ​റാ​യ​താ​യി ക​മ്പ​നി ജ​ന​റ​ൽ മാ​നേ​ജ​ർ അ​റി​യി​ച്ചു. നി​കു​തി​ദാ​യ​ക​രു​ടെ ഇ-​ഇ​ൻ​വോ​യ്‌​സി​ങ്​ സൊ​ല്യൂ​ഷ​നു​ക​ൾ 'ZATCA' എ​ന്ന ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​മാ​യി സ​മ​ന്വ​യി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന ഇ-​ഇ​ൻ​വോ​യ്‌​സി​ങ്ങി​ന്റെ ര​ണ്ടാം​ഘ​ട്ടം (ഇ​ന്റ​ഗ്രേ​ഷ​ൻ ഫേ​സ്) ജ​നു​വ​രി ഒ​ന്ന് മു​ത​ൽ ന​ട​പ്പാ​ക്കു​മെ​ന്ന്​ സ​കാ​ത്, ടാ​ക്സ് ആ​ൻ​ഡ് ക​സ്റ്റം​സ് അ​തോ​റി​റ്റി ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തു​മാ​യി​ ബ​ന്ധ​പ്പെ​ട്ട്​ നി​കു​തി​ദാ​യ​ക​രു​ടെ എ​ല്ലാ​വി​ധ സേ​വ​ന​ങ്ങ​ൾ​ക്കും ഈ ​ക​മ്പ​നി​യി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന​താ​ണ്.

ഇ-​ഇ​ൻ​വോ​യ്‌​സി​ങ്ങി​ന്റെ ര​ണ്ടാം​ഘ​ട്ടം (ഇ​ന്റ​ഗ്രേ​ഷ​ൻ ഫേ​സ്) ന​ട​പ്പാ​ക്കു​ന്ന​തി​ൽ ഉ​ൾ​പ്പെ​ട്ട നി​കു​തി​ദാ​യ​ക​ർ​ക്ക്​ അ​തോ​റി​റ്റി അ​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്. ഇ-​ഇ​ൻ​വോ​യ്‌​സി​ങ്​ പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ടം ന​ട​പ്പാ​ക്കു​ന്ന​ത് ആ​ദ്യം തെ​ര​ഞ്ഞെ​ടു​ത്ത നി​കു​തി​ദാ​യ​ക​ർ​ക്കാ​യി ജ​നു​വ​രി ഒ​ന്നു​ മു​ത​ലാ​യി​രി​ക്കും. വ​രു​മാ​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ലെ നി​കു​തി​ദാ​യ​ക​രെ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. നി​കു​തി​ദാ​യ​ക​ന്റെ ഇ-​ഇ​ൻ​വോ​യ്‌​സി​ങ്​ സൊ​ല്യൂ​ഷ​നു​ക​ൾ ZATCA പ്ലാ​റ്റ്‌​ഫോ​മു​മാ​യി ബ​ന്ധ​പ്പി​ക്കു​ക, നി​ർ​ദി​ഷ്ട ഫോ​ർ​മാ​റ്റി​നെ അ​ടി​സ്ഥാ​ന​മാ​ക്കി ഇ​ല​ക്ട്രോ​ണി​ക് ഇ​ൻ​വോ​യ്‌​സു​ക​ൾ ന​ൽ​കു​ക, ഇ​ൻ​വോ​യ്‌​സി​ൽ അ​ധി​ക ഓ​പ്ഷ​നു​ക​ൾ ന​ൽ​കു​ക എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ചെ​യ്യേ​ണ്ട​ത്. കൂ​ടാ​തെ, ഇ-​ഇ​ൻ​വോ​യ്‌​സി​ങ്ങി​ന്റെ ര​ണ്ടാം​ഘ​ട്ടം (ഇ​ന്റ​ഗ്രേ​ഷ​ൻ ഫേ​സ്) ക്ര​മേ​ണ​യും എ​ല്ലാ​വി​ധ ഇ​ൻ​വോ​യ്സു​ക​ളു​മാ​യി ബ​ന്ധ​പ്പി​ക്കും.

രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന സാ​മ്പ​ത്തി​ക വി​ക​സ​ന​ത്തി​ന്റെ​യും ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​ന​ത്തി​ന്റെ​യും വി​പു​ലീ​ക​ര​ണ​മാ​ണ് ര​ണ്ടാം​ഘ​ട്ടം. ആ​ദ്യ ഘ​ട്ട​ത്തി​ൽ ആ​രം​ഭി​ച്ച മൂ​ല്യ​വ​ർ​ധി​ത നി​കു​തി​യു​ടെ വി​ജ​യ​ഗാ​ഥ​യു​ടെ തു​ട​ർ​ച്ച​യാ​ണ് ഇ​ത്. ഒ​ന്നാം​ഘ​ട്ടം 2021 ഡി​സം​ബ​ർ നാ​ലി​ന് ആ​രം​ഭി​ക്കു​ക​യും അ​ത് വി​ജ​യം കാ​ണു​ക​യും ചെ​യ്​​ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ര​ണ്ടാം​ഘ​ട്ടം ജ​ന​വ​രി ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന​ത്. സൗ​ദി​യി​ൽ റ​സ്റ്റാ​റ​ന്റു​ക​ൾ, ഹോ​ട്ട​ലു​ക​ൾ, സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ, മൊ​ത്ത​വ്യാ​പാ​രം, ചി​ല്ല​റ വ്യാ​പാ​രം, വാ​ൻ സെ​യ്ൽ​സ് തു​ട​ങ്ങി എ​ല്ലാ​ത്ത​രം ബി​സി​ന​സ്​ ന​ട​ത്തു​ന്ന​വ​ർ​ക്കും അ​നു​യോ​ജ്യ​മാ​യ, ZATCA അം​ഗീ​കൃ​ത വി​ത​ര​ണ​ക്കാ​രാ​യ അ​ദ്​​വ അ​ൽ ഷു​ജാ​യു​ടെ ZKPOS സോ​ഫ്റ്റ്‌​വെ​യ​ർ, POS മെ​ഷീ​നു​ക​ൾ, POS ആ​ക്‌​സ​സ​റീ​സ് തു​ട​ങ്ങി​യ​വ​യാ​ണ്​ ത​ങ്ങ​ൾ ന​ൽ​കു​ന്ന​തെ​ന്നും ക​മ്പ​നി ജ​ന​റ​ൽ മാ​നേ​ജ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taxpayersSaudi ArabiaE-invoicing
News Summary - E-invoicing of taxpayers in Saudi Arabia from January 1 head
Next Story