Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇം​ഗ്ലീ​ഷി​ലും...

ഇം​ഗ്ലീ​ഷി​ലും അ​റ​ബി​യി​ലും ഇ-​ഇ​ൻ​വോ​യ്​​സി​ങ്​; ‘ടാ​ലി പ്രൈം 5.0’ ​സോ​ഫ്​​റ്റ്​​വെ​യ​ർ ലോ​ഞ്ചി​ങ്​ റോ​ഡ്​ ഷോ ​സൗ​ദി​യി​ൽ

text_fields
bookmark_border
middle east road show
cancel

റി​യാ​ദ്​: ഇ​ല​ക്​​ട്രോ​ണി​ക്​ ഇ​ൻ​വോ​യ്​​സി​ങ്ങി​ന്​ സ​ഹാ​യി​ക്കു​ന്ന ബി​സി​ന​സ്​ മാ​നേ​ജ്​​മെൻറ്​ സോ​ഫ്​​റ്റ്​​വെ​യ​ർ നി​ർ​മാ​താ​ക്ക​ളാ​യ ‘ടാ​ലി സൊ​ല്യൂ​ഷ​ൻ​സ്​’ സം​ഘ​ടി​പ്പി​ക്കു​ന്ന ‘മി​ഡി​ലീ​സ്റ്റ്​ റോ​ഡ്​ ഷോ 2024’ ​സൗ​ദി അ​റേ​ബ്യ​യി​ലു​മെ​ത്തു​ന്നു. ഈ ​മാ​സം 15ന്​ ​ജി​ദ്ദ​യി​ലും 17ന്​ ​റി​യാ​ദി​ലും 19ന്​ ​ദ​മ്മാ​മി​ലും വൈ​കീ​ട്ട്​ നാ​ല്​ മു​ത​ലാ​ണ്​ ഷോ. ​

ഏ​റ്റ​വും പു​തി​യ സോ​ഫ്​​റ്റ്​​വെ​യ​ർ പ​തി​പ്പാ​യ ‘ടാ​ലി പ്രൈം 5.0’​യു​ടെ ഗ്ലോ​ബ​ൽ ലോ​ഞ്ചി​ങ്ങി​ന്റെ ഭാ​ഗ​മാ​ണ്​ ഈ ​പ​രി​പാ​ടി. സൂ​ക്ഷ്മ,​ ചെ​റു​കി​ട, ഇ​ട​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ (എം.​എ​സ്.​എം.​ഇ) യോ​ജി​ച്ച രീ​തി​യി​ലാ​ണ്​ ടാ​ലി സോ​ഫ്​​റ്റ്​​വെ​യ​റി​ന്‍റെ പു​തി​യ പ​തി​പ്പ്​ രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

ഇം​ഗ്ലീ​ഷ്, അ​റ​ബി​ക്​ ബ​ഹു​ഭാ​ഷ ഉ​പ​യോ​ഗ ക്ഷ​മ​ത​യാ​ണ്​ ഈ ​പ​തി​പ്പി​​ന്റെ പ്ര​ത്യേ​ക​ത. ഭാ​ഷാ​പ​ര​മാ​യ പി​ഴ​വു​ക​ളൊ​ന്നു​മി​ല്ലാ​തെ വ​ള​രെ കൃ​ത്യ​ത​യോ​ടെ സ​മ്പൂ​ർ​ണ​മാ​യി ഇം​ഗ്ലീ​ഷി​ലോ അ​റ​ബി​യി​ലോ ഈ ​സോ​ഫ്​​റ്റ്​​വെ​യ​ർ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും.

വ്യാ​പാ​ര​ത്തി​ൽ ഏ​തു​ത​രം ഉ​പ​ഭോ​ക്താ​വി​​നും തൃ​പ്​​തി​പ്പെ​ടും​വി​ധം ഇ-​ബി​ല്ലി​ങ്​ ന​ട​പ​ടി​ക​ൾ കൃ​ത്യ​വും സു​താ​ര്യ​വു​മാ​ക്കാ​ൻ വ​ള​രെ സ​ഹാ​യ​ക​ര​മാ​ണ്. അ​റ​ബി​യി​ലോ ഇം​ഗ്ലീ​ഷി​ലോ സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ൽ ഇ​ൻ​വോ​യ്​​സു​ക​ൾ ഉ​ണ്ടാ​ക്കാ​നും കൈ​കാ​ര്യം ചെ​യ്യാ​നും പ്രി​വ്യൂ കാ​ണാ​നും പ്രി​ൻ​റ്​ എ​ടു​ക്കാ​നും റി​പ്പോ​ർ​ട്ടു​ക​ൾ ത​യാ​റാ​ക്കാ​നും ബി​സി​ന​സ്​ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ‘ടാ​ലി പ്രൈം 5.0’ ​പ​രി​മി​തി​ക​ളി​ല്ലാ​ത്ത സൗ​ക​ര്യ​മാ​ണ്​ പ്ര​ദാ​നം ചെ​യ്യു​ന്ന​ത്.

സ​മ്പൂ​ർ​ണ​വും സ​മ​കാ​ലീ​ന​വും സൗ​ക​ര്യ​പ്ര​ദ​വും സ്ഥി​ര​മാ​യ​തും ശ​രി​യാ​യ​തു​മാ​യ ബ​ഹു​ഭാ​ഷാ അ​നു​ഭ​വം ന​ൽ​കു​ന്ന ഒ​രു സ​മ​ഗ്ര പ​തി​പ്പാ​ണി​ത്. ടാ​ലി പ്രൈം 5.0 ​ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തി​റ​ക്കു​ന്ന ച​ട​ങ്ങ്​ ജി​ദ്ദ, റി​യാ​ദ്, ദ​മ്മാം എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന റോ​ഡ്​ ഷോ​യി​ലു​ട​നീ​ളം സം​ഘ​ടി​പ്പി​ക്കും. ഇ​തി​ലൂ​ടെ, രാ​ജ്യ​ത്തെ ഉ​പ​ഭോ​ക്തൃ അ​ടി​ത്ത​റ 10 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കാ​നാ​ണ് ടാ​ലി ല​ക്ഷ്യ​മി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsMiddle East Road Show 2024
News Summary - E-invoicing in English and Arabic- Tally Prime 5.0 software launch road show in Saudi
Next Story