ദമ്മാം വിമാനത്താവളത്തിൽ ഇ-ഗേറ്റ് സേവനം ആരംഭിച്ചു
text_fieldsദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഇ-ഗേറ്റിന്റെ ഉദ്ഘാടനം കിഴക്കൻ പ്രവിശ്യ ഗവർണർ അമീർ സഊദ് ബിൻ നാഇഫ് ബിൻ അബ്ദുൽ അസീസ് നിർവഹിക്കുന്നു
ദമ്മാം: കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കുന്നതിനുള്ള ഇലക്ട്രോണിക് ഗേറ്റ് സേവനം ആരംഭിച്ചു. വിമാനത്താവള വികസന പദ്ധതികളുടെ ഭാഗമായി ഒരുക്കിയ ഇ-ഗേറ്റിന്റെ ഉദ്ഘാടനം കിഴക്കൻ പ്രവിശ്യ ഗവർണർ സഊദ് ബിൻ നാഇഫ് ഉദ്ഘാടനം ചെയ്തു. ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എൻജി. സ്വാലിഹ് അൽജാസർ, സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് അൽദുവൈലേജ്, സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി വൈസ് പ്രസിഡന്റ് എൻജി. സാമി മുഖീം, പാസ്പോർട്ട് ആക്ടിങ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഡോ. സാലിഹ് അൽ മുറബ്ബ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരംഭിച്ച ഇ-ഗേറ്റ് സേവനം ആധുനിക സാങ്കേതികവിദ്യകളും നിർമിതബുദ്ധിയും ഉപയോഗിച്ച് യാത്രാനടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനും സഹായിക്കും. യാത്രക്കാർക്ക് അവരുടെ യാത്രാനടപടിക്രമങ്ങൾ വേഗത്തിലും സുരക്ഷിതമായും പൂർത്തിയാക്കാൻ കഴിയും. അതുവഴി സമയവും പരിശ്രമവും ലാഭിക്കാനാകും. ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്കുള്ളിൽ വ്യോമയാന മേഖല സേവനങ്ങളുടെ വികസനത്തിന് സംഭാവന നൽകുന്നതിനായി പാസ്പോർട്ട് വകുപ്പ്, ആർട്ടിഫിഷൻ ഇന്റലിജൻസ് അതോറിറ്റി, ദമ്മാം എയർപോർട്ട് എന്നിവയും ആഭ്യന്തര മന്ത്രാലയവും തമ്മിലുള്ള സംയുക്ത സഹകരണത്തിന്റെ ചട്ടക്കൂടിനുള്ളിലാണ് ഈ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

