ഇ. അഹമ്മദ് സാഹിബ് മെമ്മോറിയൽ സൂപ്പർ-7'; കെ.എം.സി.സി ഫുട്ബാൾ ടൂർണമെന്റിന് ജിദ്ദയിൽ തുടക്കം
text_fields‘ഇ.അഹമ്മദ് സാഹിബ് മെമ്മോറിയൽ സൂപ്പർ-7’;
കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ഫുട്ബാൾ ടൂർണമെന്റ്
ഇ.ടി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തപ്പോൾ
ജിദ്ദ: കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന 'ഇ. അഹമ്മദ് സാഹിബ് മെമ്മോറിയൽ സൂപ്പർ-7' കപ്പിനു വേണ്ടിയുള്ള ഫുട്ബാൾ ടൂർണമെന്റ് മഹോത്സവത്തിന് തുടക്കമായി. മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
മത്സരത്തിൽ നിന്ന്
കായികവും ശാരീരികക്ഷമതയും പ്രധാനം ചെയ്യുന്നതിനപ്പുറം പാരസ്പര്യ സ്നേഹവും ഐക്യവും ഊട്ടിഉറപ്പിക്കാനും സംഘടന പ്രവർത്തകരെ ഊർജസ്വലരാക്കി നിർത്തുന്നതിനും പ്രയോജനപ്പെടുന്ന ഗെയിം ആണ് ഫുട്ബാൾ പോലുള്ള കളികൾ എന്നദ്ദേഹം പറഞ്ഞു. ജെ.എൻ.എച്ച് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ വി.പി മുഹമ്മദ് അലി, എ.ബി.സി കാർഗോ പ്രധിനിധി ഷിബിലി, കെ.എം.സി.സി നേതാക്കളായ കുഞ്ഞിമോൻ കാക്കിയ, അഹമ്മദ് പാളയാട്ട്, കാദർ ചെർക്കള, ഇസ്മായിൽ മുണ്ടക്കുളം എന്നിവർ ആശംസകൾ നേർന്നു. വി.പി മുസ്തഫ സ്വാഗതവും ഷൗക്കത്ത് ഞാറക്കോടൻ നന്ദിയും പറഞ്ഞു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ആയിരക്കണക്കിന് വളന്റിയർമാർ അണിനിരന്ന വിവിധ കലാപ്രകടനങ്ങളോടും വേഷവിധാനങ്ങളോടും നിശ്ചല ദൃശ്യങ്ങളോടും കൂടിയുള്ള മാർച്ച് പാസ്റ്റ് ആകർഷകമായി.
ജിദ്ദയിലെ കെ.എം.സി.സി പ്രവർത്തകരുടെ സംഘശക്തിയും സർഗ്ഗശേഷിയും പ്രതിഫലിക്കുന്ന മാർച്ച് പാസ്റ്റ് ജനബാഹുല്യം കൊണ്ട് ശ്രദ്ദേയമായി. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി വി.പി മുസ്തഫ, ആക്ടിങ് പ്രസിഡന്റ് എ.കെ ബാവ, ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം എന്നിവർ മാർച്ച് പാസ്റ്റ് അംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു.
ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ കെ.എം.സി.സി വയനാട് ജില്ലാ പവർഹൗസ് എഫ്.സി, രണ്ടാം മത്സരത്തിൽ സി.എം.എ.സി ഫൈസലിയ എഫ്.സിയും അവസാന മത്സരത്തിൽ ബിറ്റ് ബോൾട്ട് എഫ്സിയും ജേതാക്കളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

