ഇ. അഹമ്മദ് മെമ്മോറിയൽ സൂപ്പർ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് പോസ്റ്റർ പ്രകാശനം ചെയ്തു
text_fieldsജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഫുട്ബാൾ മത്സരത്തിന്റെ പോസ്റ്റർ
പ്രകാശന ചടങ്ങിൽനിന്ന്
ജിദ്ദ: ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെപ്റ്റംബർ 19ന് സംഘടിപ്പിക്കുന്ന ഇ.അഹമ്മദ് സ്മാരക സൂപ്പർ സെവൻസ് ഫുട്ബാൾ മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു . സ്പോൺസർമാരായ എ.ബി.സി കാർഗോ, അൽ വഫ സൂപ്പർമാർക്കറ്റ് ആൻഡ് ജീപാസ് പ്രതിനിധികളുടെയും ജിദ്ദയിലെ കെ.എം.സി.സി വിവിധ കമ്മിറ്റികളുടെ നേതൃനിരയിലെ പ്രമുഖരുടെയും, സ്വിഫ് പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് പോസ്റ്റർ പ്രകാശനം നടന്നത്. ജിദ്ദ കെ.എം.സി.സി ജനറൽ സെക്രട്ടറി വി.പി മുസ്തഫ സ്വിഫ് ജനറൽ സെക്രട്ടറി നിസാം മമ്പാടിന് പോസ്റ്റർ കൈമാറി പ്രകാശനം നടത്തി.
ആക്ടിങ് പ്രസിഡന്റ് സി.കെ.എ റസാഖ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന പോസ്റ്റർ പ്രകാശന ചടങ്ങ് സൗദി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റും സ്വിഫ് ജനറൽ സെക്രട്ടറിയുമായ നിസാം മമ്പാട് ഉദ്ഘാടനം ചെയ്തു . സ്പോർട്സ് വിങ് ചാർജുള്ള ഷൗക്കത്ത് ഞാറക്കോടൻ, സുബൈർ വട്ടോളി എന്നിവർ മത്സര സംബന്ധമായ വിശദമായ വിവരങ്ങൾ കൈമാറി. അൽ വഫ സൂപ്പർ മാർക്കറ്റ് ആൻഡ് ജീപാസ് പ്രതിനിധി വി.കെ സിയാദ്, എ.ബി,സി കാർഗോ പ്രതിനിധി വി.പി ഷിമിൽ, ഇസ്മായിൽ മുണ്ടക്കുളം, നാണി ഇസ്ഹാഖ്, ടി.കെ അബ്ദുൽ റഹിമാൻ, നൗഷാദ് ചപ്പാരപ്പടവ്, മനാഫ് ഏറാഡ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വി. പി മുസ്തഫ സ്വാഗതവും ഇസ്ഹാഖ് പൂണ്ടോളി നന്ദിയും പറഞ്ഞു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ എ.കെ ബാവ, ലത്തീഫ് മുസ്ലിയാരങ്ങാടി, നാസർ മച്ചിങ്ങൽ, സാബിൽ മമ്പാട്, ജലാൽ തേഞ്ഞിപ്പലം, ഷക്കീർ മണ്ണാർക്കാട്, അഷ്റഫ് താഴെക്കോട്, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
സെപ്റ്റംബർ 19 ന് ഖാലിദ് ബിൻ വലീദ് അൽ റുസൂഖ് സ്റ്റേഡിയത്തിൽ ജിദ്ദയിലെ വിവിധ കെ.എം.സി.സി കമ്മിറ്റികൾ അണിനിരക്കുന്ന വർണാഭമായ മാർച്ച് പാസ്റ്റോടെ ഫുട്ബാൾ മാമാങ്കത്തിന് തുടക്കമാവും. തുടർന്നുള്ള വാരാന്ത്യങ്ങളിൽ സൗദിയിലെ പ്രമുഖ ക്ലബുകൾ തമ്മിലും, ജിദ്ദയിലെ വിവിധ ജില്ലാ തല കെ.എം.സി.സി ടീമുകൾ തമ്മിലും മാറ്റുരക്കും. ഏറ്റവും ആകർഷകമായ സമ്മാനങ്ങൾക്ക് വേണ്ടിയുള്ള മത്സരങ്ങൾ ഒക്ടോബർ 10ന് നടക്കുന്ന ഫൈനൽ മത്സരത്തോടെ സമാപിക്കും. വഫ ഹൈപ്പർ മാർക്കറ്റ് സ്പോൺസർ ചെയ്യുന്ന ഫസ്റ്റ് പ്രൈസ് ബുള്ളറ്റ് മോട്ടോർ സൈക്കിൾ, എ.സി, ടി.വി, ആകർഷകമായ വിവിധ സമ്മാനങ്ങൾ മത്സരത്തോടനുബന്ധിച്ചുള്ള ലക്കി ഡ്രോയിൽ നറുക്കെടുത്ത് തിരഞ്ഞെടുക്കും. കളി നടക്കുന്ന എല്ലാ ദിവസങ്ങളിലും പ്രത്യേകം സമ്മാനങ്ങൾക്ക് വേണ്ടിയുള്ള നറുക്കെടുപ്പുകളും ഉണ്ടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
ജിദ്ദയിലെ മുഴുവൻ കെ.എം.സി.സി ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികൾ ഫുട്ബാൾ മാമാങ്കത്തിന്റെ ഭാഗമായി മാറും. കൂപ്പൺ വിതരണത്തിന്റെ ഉദ്ഘാടനം സി.കെ.എ റസാക്ക് മാസ്റ്റർ, അനാകിഷ് ഏരിയ കെ.എം.സി.സി പ്രസിഡന്റ് കെ.ബഷീർ, ജാമിയ കുവൈസ കെ.എം.സി.സി പ്രസിഡന്റ് കോയ എന്നിവർക്ക് നൽകി നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

