ഇ. അഹമ്മദ് സ്മാരക സേവ പുരസ്കാര വിതരണം
text_fieldsകെ.എം.സി.സി യാംബു കണ്ണൂർ ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ ഇ. അഹമ്മദ് സ്മാരക സേവ പുരസ്കാര വിതരണ പരിപാടി ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്യുന്നു
യാംബു: കെ.എം.സി.സി യാംബു കണ്ണൂർ ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ ഇ. അഹമദ് സ്മാരക സേവ പുരസ്കാരം വിതരണം ചെയ്തു. കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി ആസ്ഥാനത്ത് കണ്ണൂർ ജില്ല കെ.എം.സി.സിയും തളിപ്പറമ്പ് സി.എച്ച് സെന്ററും സംയുക്തമായി സംഘടിപ്പിച്ച പരിപാടി കണ്ണൂർ ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി യാംബു കണ്ണൂർ ജില്ല കമ്മിറ്റി പ്രസിഡന്റ് അബ്ദുറസാഖ് നമ്പ്രം അധ്യക്ഷത വഹിച്ചു.
കണ്ണൂർ ജില്ല കെ.എം.സി.സി സ്ഥാപക ജനറൽ സെക്രട്ടറി പി.പി. ജമാൽ കമ്പിൽ, സൗദി കെ.എം.സി.സി സെക്രട്ടേറിയറ്റ് അംഗം അബ്ദുൽ കരീം താമരശ്ശേരി, ഒ.കെ. റഫീഖ് മദീന, അബ്ദുൽ റഹീം തൊടിയിൽ എന്നിവർക്കാണ് അവാർഡ് നൽകിയത്. അബ്ദുൽ കരീം പുഴക്കാട്ടിരി അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. തളിപ്പറമ്പ് സി.എച്ച് സെന്റർ ആദരവ് നൽകുന്ന ഹുസൈൻ കുപ്പം, മഹബൂബ് ചെറിയവളപ്പ്, മുഹമ്മദ് കണ്ടക്കൈ എന്നിവർക്കുള്ള അവാർഡ് വിതരണവും നടന്നു.
തളിപ്പറമ്പ് സി.എച്ച് സെന്റർ പ്രസിഡന്റ് അഡ്വ. എസ്. മുഹമ്മദ്, വി.കെ. മുഹമ്മദ്, മുഹമ്മദ് വിളക്കോട്, അബ്ദുറഹ്മാൻ വായാട്, യു.പി. മുസ്തഫ, അബ്ദുൽ ഗഫൂർ പട്ടാമ്പി, മുസ്തഫ മൊറയൂർ എന്നിവർ സംസാരിച്ചു. ഒ.പി. അഷ്റഫ് മൗലവി ഖിറാഅത്ത് നിർവഹിച്ചു. ഉമർ അരിപ്പാമ്പ്ര സ്വാഗതവും അബ്ദുറഹീം കണ്ണൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

