മുറബ്ബ സോക്കർ ലീഗ് 2025ൽ ഡൈനാമിക് എഫ്.സി ജേതാക്കളായി
text_fieldsഎം.എസ്.എൽ -2025 സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ വിജയികളായ ഡൈനാമിക് എഫ്.സി
റിയാദ്: എഫ്.സി മുറബ്ബ റിയാദിലെ അസീസിയ അസിസ്റ്റ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച അഞ്ചാമത് എം.എസ്.എൽ -2025 സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ഡൈനാമിക് എഫ്.സി ജേതാക്കളായി. വൈക്കിങ്സ് എഫ്.സി രണ്ടാം സ്ഥാനം കരസ്ഥമാക്കി. കൗമാരക്കാരിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗങ്ങൾക്കെതിരെ ‘കാൽപന്താണ് നമ്മുടെ ലഹരി’ എന്ന തീമോട് കൂടിയാണ് ഈ വർഷത്തെ ടൂർണമെന്റ് നടന്നത്.
ആവേശകരമായ ഫൈനൽ മത്സരത്തിൽ മിന്നും താരം നിഷാൻ തൊടുത്തുവിട്ട എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഡൈനാമിക് എഫ്.സിയുടെ വിജയം. ടൂർണമെന്റിലെ മികച്ച കളിക്കാരനായി വിഷ്ണു (ഡൈനാമിക് എഫ്.സി), മികച്ച ഡിഫൻഡറായി അലോക് (വൈക്കിങ്സ് എഫ്.സി), മികച്ച ഗോൾകീപ്പറായി ഷമീം (ഡൈനാമിക് എഫ്.സി), ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി നിഷാൻ (ഡൈനാമിക് എഫ്.സി) എന്നിവരെ തെരഞ്ഞെടുത്തു.
ടൂർണമെന്റ് ലുലു ഹൈപ്പർമാർക്കറ്റ് മുറബ്ബ ജനറൽ മാനേജർ പി.എ. ഷമീർ ഉദ്ഘാടനം ചെയ്തു. പുരസ്കാര വിതരണ ചടങ്ങിൽ ഡെപ്യൂട്ടി ജനറൽ മാനേജർ അബ്ദുൽസലാം, മാനേജർമാരായ ഒ.കെ. ഫൈസൽ, മുജീബ്, ഫയാസ് മജീദ്, ഷഫീക്, അഷറഫ്, സഫ്വാൻ, ക്ലബ് ഭാരവാഹികളായ നിതിൻ ബഹനാൻ, മുനവർ, മുൻസാർ, സുഹൈൽ, ആബിദ് മുണ്ട, ഹത്താശ് ഹാരിസ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

