ഡി.വൈ.എഫ്.ഐ മനുഷ്യച്ചങ്ങലക്ക് ജിദ്ദയിൽ ഐക്യദാർഢ്യ സദസ്സ്
text_fieldsജിദ്ദ: കേന്ദ്ര അവഗണനക്കെതിരെ ഈ മാസം 20ന് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലക്ക് ജിദ്ദയിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കാൻ ജിദ്ദ നവോദയ യുവജനവേദി കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ആലോചന യോഗത്തിൽ നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം, പ്രസിഡൻ്റ് കിസ്മത്ത് മമ്പാട്, ആക്റ്റിംഗ് സെക്രട്ടറി ഫിറോസ് മുഴുപ്പിലങ്ങാട്, യുവജനവേദി കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്നിവർ സംസാരിച്ചു. നവോദയ കേന്ദ്ര യുവജനവേദി കൺവീനർ ലാലു വേങ്ങൂർ അധ്യക്ഷത വഹിച്ചു. യുവജനവേദി ജോയിന്റ്കൺവീനർ ഫഹജാസ് സ്വാഗതവും മൂസ നന്ദിയും പറഞ്ഞു. ഡി.വൈ.എഫ്.ഐ നാട്ടിൽ നടത്തുന്ന മനുഷ്യച്ചങ്ങലയിൽ എല്ലാ കേരളീയരും അണിചേരണമെന്നും യോഗം ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

