വരും ദിവസങ്ങളിൽ പൊടിക്കാറ്റ് ശക്തമാകും
text_fieldsയാംബു: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. റിയാദ് നഗരത്തിലും മക്കയിലെയും മദീനയിലെയും ചില ഭാഗങ്ങളിലുമാണ് ബുധനാഴ്ച മുതൽ ശക്തമായ പൊടിക്കാറ്റിനുള്ള സാധ്യതയുള്ളതെന്നും ദൂരക്കാഴ്ച കുറക്കുന്ന അവസ്ഥ വരുന്നതിനാൽ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ജീസാൻ, അസീർ, സൗദിയുടെ കിഴക്കുവടക്ക് അതിർത്തി പ്രദേശങ്ങളിലും സാമാന്യം നല്ല പൊടിക്കാറ്റ് അനുഭവപ്പെടുമെന്നും കേന്ദ്രം പ്രവചിച്ചു.
അൽബാഹ മേഖലയുടെ ചില ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ മഴയും മിന്നലും പ്രതീക്ഷിക്കുന്നതായും കേന്ദ്രം ചൂണ്ടിക്കാട്ടി. സൗദിയുടെ ചില പ്രദേശങ്ങളിൽ നേരത്തേ രേഖപ്പെടുത്തിയ ഉയർന്ന താപനിലയിൽ മാറ്റം വരുന്നതായും കാലാവസ്ഥ നിരീക്ഷണ റിപ്പോർട്ടിൽ സൂചിപ്പിച്ചു. ദമ്മാമിൽ 45 ഡിഗ്രിയും മദീനയിൽ 44 ഡിഗ്രിയും റിയാദ്, മക്ക എന്നിവിടങ്ങളിൽ 43 ഡിഗ്രിയും ജിദ്ദയിൽ 37 ഡിഗ്രി സെൽഷ്യസുമാണ് ബുധനാഴ്ച രേഖപ്പെടുത്തിയ താപനിലയെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

