Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ വെള്ളിയാഴ്ച വരെ പൊടിക്കാറ്റ്; ജാഗ്രത തുടരണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

text_fields
bookmark_border
ചില പ്രദേശങ്ങളിൽ സജീവമായ കാറ്റിനൊപ്പം ഇടിമിന്നലോടു കൂടിയ മഴ പെയ്യാനുള്ള സാധ്യതയുമുണ്ട്.
സൗദിയിൽ വെള്ളിയാഴ്ച വരെ പൊടിക്കാറ്റ്; ജാഗ്രത തുടരണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
cancel

യാംബു: കഴിഞ്ഞയാഴ്ച മുതൽ സൗദിയിലെ വിവിധ മേഖലകളിൽ പതിയെ ശക്തി പ്രാപിച്ച പൊടിക്കാറ്റ് വെള്ളിയാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സൗദിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും താപനില കുറയുമെന്നാണ് സൂചന. അന്തരീക്ഷത്തിൽ നിറയുന്ന പൊടിപടലങ്ങളാൽ ദൂരക്കാഴ്ച കുറയുന്ന അവസ്ഥയുണ്ടാകും. വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യത്തെ കിഴക്കൻ പ്രവിശ്യ, അൽഖസീം, റിയാദ്, ഹാഇൽ, അൽജൗഫ്, വടക്കൻ അതിർത്തി മേഖല, ജീസാൻ, അൽ ബഹ,അസീർ, നജ്‌റാൻ, മക്ക, മദീന എന്നിവിട ങ്ങളിലാണ് പൊടിക്കാറ്റ് തുടരുന്നത്. ചില പ്രദേശങ്ങളിൽ സജീവമായ കാറ്റിനൊപ്പം ഇടിമിന്നലോടു കൂടിയ മഴ പെയ്യാനുള്ള സാധ്യതയും ഉണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.

അസീർ, അൽ ബഹ എന്നീ പ്രദേശങ്ങളിലെ ഉയർന്ന മേഖലകളിൽ നല്ല മൂടൽ മഞ്ഞ് അനുഭവപ്പെടുമെന്നും കേന്ദ്രം സൂചിപ്പിച്ചു. വടക്കൻ അതിർത്തി മേഖല, തബൂക്ക്, അൽജൗഫ്, ഹാഇൽ മേഖലകളിലെ ചില ഭാഗങ്ങളിലും താപനില ഒന്ന് മുതൽ ആറ് വരെ ഡിഗ്രി സെൽഷ്യസിനിടയിൽ എത്തും. ചെങ്കടലിലെ ഉപരിതല കാറ്റിന്റെ വേഗത വടക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ മണിക്കൂറിൽ 30 മുതൽ 60 വരെ കിലോമീറ്റർ വേഗതയിലും തെക്ക് ഭാഗങ്ങളിൽ മണിക്കൂറിൽ 20 മുതൽ 30 വരെ കിലോമീറ്റർ വേഗതയിലും ആയിരിക്കും.

ചെങ്കടൽ തിരമാലയുടെ ഉയരം വടക്കുഭാഗത്ത് ഒന്നര മുതൽ രണ്ടര മീറ്റർ വരെയും, മധ്യഭാഗത്ത് മൂന്ന് മീറ്ററും തെക്ക് ഭാഗത്ത് ഒന്ന് മുതൽ രണ്ടു മീറ്റർ വരെ ഉയരത്തിലും ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dust storm in Saudi Arabia until Friday
Next Story