Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദുരിതാശ്വാസം:...

ദുരിതാശ്വാസം: ആഗോളതലത്തിൽ സൗദി അറേബ്യ ഏഴാം സ്ഥാനത്ത്​

text_fields
bookmark_border
ദുരിതാശ്വാസം: ആഗോളതലത്തിൽ സൗദി അറേബ്യ ഏഴാം സ്ഥാനത്ത്​
cancel

റിയാദ്​: ദുരിതാശ്വാസ പ്രവൃത്തികളിൽ സൗദി അറേബ്യ ആഗോളതലത്തിൽ ഏഴാം സ്ഥാനത്ത്​. കെ.എസ്​ റിലീഫ്​ മേധാവി ഡോ. അബ്​ദുല്ല അൽറബീഹാണ്​ ഇക്കാര്യം വെളിപ്പെടുത്തിയത്​. ലോകത്തി​​​െൻറ വിവിധ ഭാഗങ്ങളിലുള്ള ദരിതബാധിതരെ സഹായിക്കാൻ സൗദി രൂപം കൊടുത്ത ഏജൻസിയാണ്​ കെ.എസ്​ റിലീഫ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കിങ്​ സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്​ഡ്​ ആൻഡ്​ റിലീഫ്​ സ​​െൻറർ​. അത്യാധുനിക സാ​േങ്കതിക സൗകര്യങ്ങളോടെയാണ്​ ഇത്​ പ്രവർത്തിക്കുന്നത്​.

പാരീസിൽ ഒാർഗനൈസേഷൻ ഫോർ ഇക്കണോമിക്​ കോഒാപറേഷൻ ആൻഡ്​ ഡവലപ്​മ​​െൻറ്​ (ഒ.ഇ.സി.ഡി) ആസ്ഥാനത്ത്​ നടന്ന ഒരു സെമിനാറിൽ സംസാരിക്കുന്നതിനിടെയാണ്​ ഡോ. റബീഹ്​ ഇക്കാര്യം വെളിപ്പെടുത്തിയത്​. 1996നും 2018നുമിടയിൽ സൗദി അറേബ്യ ദുരിതബാധിതരെ സഹായിക്കാൻ ചെലവഴിച്ചത്​ 84.7 ശതകോടി ഡോളറാണ്​. രാജ്യത്തി​​​െൻറ ആകെ ദേശീയ വരുമാനത്തി​​​െൻറ 1.9 ശതമാനമാണിത്​. ഇൗ ആവശ്യത്തിന്​ ​െഎക്യരാഷ്​ട്ര സഭ നിർദേശിക്കുന്നതി​െനക്കാൾ (0.7ശതമാനം) ഇരട്ടിയലധികമാണ്​ ദേശീയ വരുമാനത്തിൽ നിന്ന്​ ലോക സഹായത്തിനുവേണ്ടി സൗദി നീക്കിവെക്കുന്നത്​. ഇൗ കാലത്തിനിടയിൽ 561,911 യമനി, 262,573 സിറിയൻ, 249,000 ലേറെ റോഹിങ്ക്യൻ അഭയാർഥികൾക്ക്​ അഭയമരുളി. 40 രാജ്യങ്ങൾക്കും 124 പ്രാദേശിക, രാജ്യാന്തര ജീവകാരുണ്യ സംഘടനകൾക്കും യു.എൻ ഏജൻസികൾക്കും വേണ്ടി 457 ദുരിതാശ്വാസ പദ്ധതികൾ 1.9 ശതകോടി ഡോളർ ചെലവിൽ നടപ്പാക്കി. കുട്ടികളുടെ സംരക്ഷണത്തിന്​ 2015 വരെ 171 പദ്ധതികൾ നടപ്പാക്കി.

71,584 കുട്ടികളെയാണ്​ 504,962 ദശലക്ഷം ഡോളറിൽ സംരക്ഷിച്ചത്​. ഇതിൽ 59 ശതമാനവും കുട്ടികൾക്ക്​ ഭക്ഷണമെത്തിക്കാനാണ്​. 14 ശതമാനം അവരുടെ വിദ്യാഭ്യാസത്തിനും സംരക്ഷണത്തിനും 27 ശതമാനം ആരോഗ്യ പരിപാലനത്തിനും ശുചിത്വ പാലനത്തിനും. ഇൗ പദ്ധതികളും ദുരിതാശ്വാസ പ്രവർത്തനങ്ങളും നിരന്തരം​ നിരീക്ഷിക്കാൻ നൂതന സാ​േങ്കതിക സംവിധാനവും കെ.എസ്​ റിലീഫ്​ വികസിപ്പിച്ചിട്ടുണ്ട്​. നിലവിൽ സൗദി നടപ്പാക്കിയ ദുരിതാശ്വാസ പദ്ധതികളുടെ എണ്ണം 1,297 ആയി. 33.39 ശതകോടി ഡോളറാണ്​ ഇൗ പദ്ധതികൾക്ക്​ വേണ്ടി ചെലവഴിക്കുന്നത്​. ഏഷ്യ (9.98 ശതകോടി ഡോളർ), ആഫ്രിക്ക (9.98 ശതകോടി), യൂറോപ്പ്​ (379 ദശലക്ഷം), വട​ക്കേ അമേരിക്ക (376 ദശലക്ഷം), യൂറോപ്പിനും മധ്യേഷ്യക്കും (170 ദശലക്ഷം) എന്നിങ്ങനെയാണ്​ വിവിധ വൻകരകളിലെ പദ്ധതികൾക്ക്​ വേണ്ടി പകുത്തുനൽകിയിരിക്കുന്നത്​. രാജ്യം തിരിച്ചുള്ള കണക്ക്​ യമൻ (338 പദ്ധതികൾ 13.412 ശതകോടി ചെലവിൽ), സിറിയ (209 ^ 2.764), ഇൗജിപ്​റ്റ്​ (21 ^ 1.949), മൗറിത്താനിയ (15 ^ 1.269), നൈജീരിയ (7 ^ 1.230).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newsdurithashwasam
News Summary - durithashwasam-saudi-saudi news
Next Story