യാത്രയയപ്പ് നൽകി
text_fieldsപി.എ. സഹീർ, എ.ആർ. സലീം എന്നിവർക്ക് നൽകിയ യാത്രയയപ്പ്
റിയാദ്: ദീർഘകാലത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗങ്ങളായ പി.എ. സഹീർ, എ.ആർ. സലീം എന്നിവർക്ക് അസോസിയേഷെൻറ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. റിയാദ് അവന്യൂ മാളിൽ നടന്ന ലളിതമായ ചടങ്ങിൽ പ്രസിഡൻറ് ശരത് സ്വാമിനാഥൻ അധ്യക്ഷത വഹിച്ചു. ധന്യ ശരത്, രേണുക സുരേഷ്, സൈഫുദ്ദീൻ വിളക്കേഴം എന്നിവർ ഉപഹാരങ്ങൾ നൽകി. സുരേഷ് ആലപ്പുഴ, ശിഹാബ് പോളക്കുളം, മുഹമ്മദ് മൂസ, നിസ്താർ കോയമുഹമ്മദ് അമാൻ, റീന സിജു, നൗമിത ബദർ എന്നിവർ സംസാരിച്ചു. സെക്രട്ടറി സിജു പീറ്റർ സ്വാഗതവും ജോയൻറ് സെക്രട്ടറി ബദറുദ്ദീൻ നന്ദിയും പറഞ്ഞു.

