ഡ്യൂൺസ് സ്കൂൾ അന്തർതല ചെസ് മത്സരം
text_fieldsവി. ചാന്ദ്നി ശ്രീ, ഇസാൻ റിയാസ്, റഷിദശ്രീ ഗോകുൽരാജ്
റിയാദ്: ഡ്യൂൺസ് ഇന്റർനാഷനൽ സ്കൂൾ ആദ്യത്തെ അന്തർതല സ്കൂൾ ചെസ് മത്സരം നടത്തി. ഗ്രാൻഡ്മാസ്റ്റർ ഹിഷാം അബ്ദുറഹ്മാൻ മത്സരം ഉദ്ഘാടനം ചെയ്തു. സംഗീത അനൂപ് വിജയികളെ പ്രഖ്യാപിച്ചു.
ഗ്രാൻഡ്മാസ്റ്റർ ഹിഷാം, റിയാദ് ചെസ് ക്ലബിലെ അബു ഹുസ്സൻ എന്നിവർ വിജയികൾക്കുള്ള അവാർഡുകൾ നൽകി. ആറാം ക്ലാസിലെ വി. ചാന്ദ്നി ശ്രീ സ്കൂൾ തല ചെസ് ചാമ്പ്യനായി. ഇസാൻ റിയാസ് രണ്ടാം സ്ഥാനവും റഷിദശ്രീ ഗോകുൽരാജ് മൂന്നാം സ്ഥാനവും പങ്കിട്ടു.
റോഷൻ പ്രിഞ്ചു ഫിലിപ്പ്, എസ്. ദർശ, മിഥുൻ കുമാർ, അർണവ് ഹരിലാൽ, അൻവിത് ബല്ല, സിദ്ധാർഥ് അരുൺ നായർ എന്നിവർ വെള്ളി മെഡൽ ജേതാക്കളായി. മുഹമ്മദ് ആതിഫ്, മുഹമ്മദ് സാക്കിർ വാണി, റയാൻ ജോസഫ് ജോൺ, ഐസാദ് അഹമ്മദ്, ദേവഷീഷ് കരൺ എന്നിവർ വെങ്കല മെഡൽ ജേതാക്കളായി. മികച്ച ഈജിപ്ഷ്യൻ ചെസ് ചാമ്പ്യനായ ഗ്രാൻഡ്മാസ്റ്റർ അബ്ദുറഹ്മാൻ ഹിഷാം പരിപാടിയിൽ നിറസാന്നിധ്യമായി.

