Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഭി​ക്ഷാ​ട​ന മാ​ഫി​യ​യെ...

ഭി​ക്ഷാ​ട​ന മാ​ഫി​യ​യെ തു​ര​ത്താ​ൻ ദു​ബൈ പൊ​ലീ​സ്​: ദുബൈയിൽ 12 യാചകർ അറസ്​റ്റിൽ

text_fields
bookmark_border
ഭി​ക്ഷാ​ട​ന മാ​ഫി​യ​യെ തു​ര​ത്താ​ൻ ദു​ബൈ പൊ​ലീ​സ്​: ദുബൈയിൽ 12 യാചകർ അറസ്​റ്റിൽ
cancel

ദു​ബൈ: പു​ണ്യ​മാ​സം ല​ക്ഷ്യ​മി​ട്ട് സ​ജീ​വ​മാ​കു​ന്ന ഭി​ക്ഷാ​ട​ന മാ​ഫി​യ​യെ തു​ര​ത്താ​ൻ ദു​ബൈ പൊ​ലീ​സി​െൻറ ശ​ക്ത​മാ​യ ന​ട​പ​ടി. റ​മ​ദാ​ൻ ആ​ദ്യ​ദി​ന​ത്തി​ൽ​ത​ന്നെ ദു​ബൈ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 12 യാ​ച​ക​രെ അ​റ​സ്​​റ്റ്​ ചെ​യ്തു. നി​യ​മ​വി​രു​ദ്ധ​മാ​യ സ​മ്പ്ര​ദാ​യം ത​ട​യു​ന്ന​തി​നും പൊ​തു​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി 'ന​മു​ക്ക് ഭി​ക്ഷാ​ട​ന​ത്തെ തു​ര​ത്താം' കാ​മ്പ​യി​നി​ന് കീ​ഴി​ൽ ഒ​രു സം​യോ​ജി​ത സു​ര​ക്ഷ പ​ദ്ധ​തി ദു​ബൈ പൊ​ലീ​സ്​ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. യാ​ച​ക​ർ പ​തി​വാ​യി എ​ത്തു​ന്ന സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ൽ പ​ട്രോ​ളി​ങ്ങും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

റ​മ​ദാ​ൻ ല​ക്ഷ്യം​വെ​ച്ച് വ​ൻ​സം​ഘ​ങ്ങ​ളാ​ണ് ഭി​ക്ഷാ​ട​ക​രെ നി​യോ​ഗി​ച്ച് വ്യാ​പ​ക​മാ​യി ധ​ന​ശേ​ഖ​ര​ണം ന​ട​ത്തി​വ​രു​ന്ന​ത്. ഇ​തു പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കു​ക​യെ​ന്ന​താ​ണ് കാ​മ്പ​യി​നി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. നേ​ര​ത്തെ​യും ദു​ബൈ പൊ​ലീ​സ്​ ന​ട​ത്തി​യ ഇ​ത്ത​രം കാ​മ്പ​യി​ൻ വ​ഴി നി​ര​വ​ധി ഭി​ക്ഷാ​ട​ക​രെ​യും അ​ന​ധി​കൃ​ത പ​ണ​പ്പി​രു​വു​കാ​രെ​യും അ​റ​സ്​​റ്റു ചെ​യ്യു​ക​യും നാ​ടു​ക​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഭി​ക്ഷ​ക്കാ​ർ ജ​ന​ങ്ങ​ളു​ടെ ഔ​ദാ​ര്യം മു​ത​ലെ​ടു​ത്താ​ണ് വി​ശു​ദ്ധ മാ​സ​ത്തി​ൽ ചൂ​ഷ​ണം ന​ട​ത്തു​ന്ന​ത്. വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രി​ക്കും കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ക​യെ​ന്നും പൊ​ലീ​സ്​ അ​റി​യി​ച്ചു. എ​മി​റേ​റ്റി​ലെ ഭി​ക്ഷ​ക്കാ​രു​ടെ എ​ണ്ണം കു​റ​ക്കാ​ൻ പ്ര​ചാ​ര​ണം സ​ഹാ​യി​ക്കു​മെ​ന്ന് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്​​റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്‌​മെൻറ്​ (സി.​ഐ.​ഡി) മേ​ധാ​വി ബ്രി​ഗേ​ഡി​യ​ർ ജ​മാ​ൽ സാ​ലിം അ​ൽ ജ​ലാ​ഫ് പ​റ​ഞ്ഞു.

ഇ​ത്ത​ര​ത്തി​ൽ ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ത്തി​നി​ടെ 842 യാ​ച​ക​രെ​യാ​ണ് അ​റ​സ്​​റ്റു ചെ​യ്ത​ത്. വി​ശു​ദ്ധ മാ​സ​ത്തി​ൽ ദു​ബൈ​യി​ലു​ട​നീ​ളം പ​ട്രോ​ളി​ങ്​ വ​ർ​ധി​പ്പി​ക്കു​മെ​ന്നും ബ്രി​ഗേ​ഡി​യ​ർ അ​ൽ ജ​ലാ​ഫ് പ​റ​ഞ്ഞു. അ​ർ​ഹ​ത​യു​ള്ള പൗ​ര​ന്മാ​രെ​യും താ​മ​സ​ക്കാ​രെ​യും ഒ​രു​പോ​ലെ സ​ഹാ​യി​ക്കാ​ൻ ര​ജി​സ്​​റ്റ​ർ ചെ​യ്ത ചാ​രി​റ്റി​ക​ൾ ഒ​രു​ക്ക​മാ​ണെ​ന്ന് ദു​ബൈ പൊ​ലീ​സി​ലെ കേ​ണ​ൽ അ​ലി സാ​ലിം പ​റ​ഞ്ഞു. ആ​വ​ശ്യ​ങ്ങ​ൾ കൃ​ത്യ​മാ​ണെ​ന്ന് തെ​ളി​യി​ക്ക​പ്പെ​ട്ടാ​ൽ സ​ഹാ​യം ന​ൽ​കു​ന്ന​തി​ന് ഇ​ത്ത​രം സം​ഘ​ട​ന​ക​ൾ മ​ടി​ക്കി​ല്ല. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും തെ​രു​വു​ക​ളി​ലും ഭി​ക്ഷാ​ട​നം ന​ട​ത്തു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല, മാ​ത്ര​മ​ല്ല, ഇ​തു നി​യ​മ​പ്ര​കാ​രം ശി​ക്ഷാ​ർ​ഹ​വു​മാ​ണ് -കേ​ണ​ൽ സാ​ലിം പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

യാ​ച​ന സം​ബ​ന്ധി​ച്ച് വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്ന് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് റി​പ്പോ​ർ​ട്ട്​ ചെ​യ്യേ​ണ്ട ന​മ്പ​റു​ക​ൾ

അ​ബൂ​ദ​ബി - 999 അ​ല്ലെ​ങ്കി​ൽ 8002626 (അ​മാ​ൻ സ​ർ​വി​സ്)

ദു​ബൈ - 800243

ഷാ​ർ​ജ - 06 563 2222

റാ​സ​ൽ​ഖൈ​മ - 07 205 3372

അ​ജ്മാ​ൻ - 06 740 1616

ഉ​മ്മു​ൽ ഖു​വൈ​ൻ - 999

ഫു​ജൈ​റ - 09 205 1100 അ​ല്ലെ​ങ്കി​ൽ 09 222 4411

കോ​വി​ഡി​െൻറ​ പേ​രി​ൽ യാ​ച​ന

അ​ബൂ​ദ​ബി: കോ​വി​ഡ്​ വൈ​റ​സി​െൻറ പേ​രി​ൽ യാ​ച​ന ന​ട​ത്തു​ന്ന​വ​ർ​ക്ക് ക​ർ​ശ​ന മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്. വി​ശു​ദ്ധ മാ​സ​ത്തി​ൽ യാ​ച​ക​രെ ക​ണ്ടെ​ത്താ​ൻ പൊ​ലീ​സ് പ​ട്രോ​ളി​ങ്ങും പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നേ​രി​ട്ടോ ഓ​ൺ​ലൈ​ൻ മു​ഖേ​ന​യോ കോ​വി​ഡ്​ വൈ​റ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യാ​ജ ക​ഥ​ക​ൾ ഉ​പ​യോ​ഗി​ച്ച് യാ​ച​ന​ക്ക്​ ശ്ര​മി​ക്കു​ന്ന​വ​രു​മാ​യി ഇ​ട​പ​ഴ​ക​രു​തെ​ന്നും അ​ബൂ​ദ​ബി പൊ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ചാ​രി​റ്റി സം​ഭാ​വ​ന​ക​ൾ​ക്ക് ഔ​ദ്യോ​ഗി​ക ചാ​ന​ലു​ക​ൾ മാ​ത്രം ഉ​പ​യോ​ഗി​ക്ക​ണം.

റ​മ​ദാ​ൻ മാ​സ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ സ​ഹാ​യ​മ​ന​സ്‌​ക​ത​യും സ​ഹാ​നു​ഭൂ​തി​യും നി​ല​വി​ലെ സാ​ഹ​ച​ര്യ​വും സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും ഭി​ക്ഷാ​ട​ക​ർ മു​ത​ലെ​ടു​ക്കു​ന്ന​താ​യും ആ​രും സ​ഹ​താ​പ​ത്തോ​ടെ പ​ണം കൊ​ടു​ക്ക​രു​തെ​ന്നും അ​ബൂ​ദ​ബി പൊ​ലീ​സ് ചൂ​ണ്ടി​ക്കാ​ട്ടി. റ​മ​ദാ​ൻ മാ​സ​ത്തി​ൽ ഭി​ക്ഷ​ക്കാ​രു​ടെ വ​ര​വ് പ​തി​വാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നാ​ൽ യാ​ച​ക​ർ​ക്ക് ദാ​ന​ധ​ർ​മം നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ആ​ഴ്ച​ക​ൾ​ക്ക് മു​മ്പേ അ​ബൂ​ദ​ബി പൊ​ലീ​സ് യാ​ച​ന ത​ട​യാ​നു​ള്ള പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai police arrest 12 beggars
Next Story